Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​വോ​ദ​യ അം​ഗ​ത്വ...

ന​വോ​ദ​യ അം​ഗ​ത്വ കാ​മ്പ​യി​ന് യാം​ബു​വി​ൽ തു​ട​ക്ക​മാ​യി

text_fields
bookmark_border
ന​വോ​ദ​യ അം​ഗ​ത്വ കാ​മ്പ​യി​ന്  യാം​ബു​വി​ൽ തു​ട​ക്ക​മാ​യി
cancel
camera_alt

ന​വോ​ദ​യ യാം​ബു ഏ​രി​യ അം​ഗ​ത്വ കാ​മ്പ​യി​ൻ ഉ​ദ്‌​ഘാ​ട​നം 

യാം​ബു: ജി​ദ്ദ ന​വോ​ദ​യ യാം​ബു ഏ​രി​യ അം​ഗ​ത്വ കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി. ‘ന​വോ​ദ​യ​യി​ൽ അം​ഗ​മാ​വൂ, ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​കൂ’ എ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി ജി​ദ്ദ ന​വോ​ദ​യ സം​ഘ​ടി​പ്പി​ക്കു​ന്ന 2024 ലെ ​അം​ഗ​ത്വ​കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്. മൂ​ന്ന​ര​പ്പ​തി​റ്റാ​ണ്ടാ​യി പ്ര​വാ​സം ന​യി​ക്കു​ന്ന ഷാ​ജ​ഹാ​ൻ റാ​വു​ത്ത​ർ​ക്ക്‌ ആ​ദ്യ അം​ഗ​ത്വ കാ​ർ​ഡ് ജി​ദ്ദ ന​വോ​ദ​യ വൈ​സ് പ്ര​സി​ഡ​ന്റ് അ​ജോ ജോ​ർ​ജ് ന​ൽ​കി.

ഏ​രി​യ പ്ര​സി​ഡ​ന്റ് വി​ന​യ​ൻ പാ​ല​ത്തി​ങ്ങ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി സി​ബി​ൾ ഡേ​വി​ഡ് പാ​വ​റ​ട്ടി സ്വാ​ഗ​ത​വും ഏ​രി​യ ട്ര​ഷ​റ​ർ ശ്രീ​കാ​ന്ത് നീ​ല​ക​ണ്ഠ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. യാം​ബു ഏ​രി​യ​ക്ക് കീ​ഴി​ലു​ള്ള വി​വി​ധ യൂ​നി​റ്റു​ക​ളി​ലെ പ്ര​വ​ർ​ത്ത​ക​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:YambuNavodaya membership campaign
News Summary - Navodaya membership campaign Started in Yambu
Next Story