നവോദയ മക്ക വെസ്റ്റ് ഏരിയ കൺവെൻഷൻ
text_fieldsനവോദയ ജിദ്ദ കമ്മിറ്റിക്ക് കീഴിൽ മക്ക വെസ്റ്റ് ഏരിയ കൺവെൻഷൻ കിസ്മത്ത് മമ്പാട്
ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: നവോദയ ജിദ്ദ കമ്മിറ്റിക്ക് കീഴിൽ മക്ക വെസ്റ്റ് ഏരിയ കൺവെൻഷൻ മുഹമ്മദലി നഗറിൽ ഖുദായിലെ ഏഷ്യൻ പോളിക്ലിനിക് ഓഡിറ്റോറിയത്തിൽ നടന്നു. നവോദയ ജിദ്ദ പ്രസിഡന്റ് കിസ്മത്ത് മമ്പാട് ഉദ്ഘാടനം ചെയ്തു. മക്ക വെസ്റ്റ് ഏരിയ പ്രസിഡന്റ് സജീർ കൊല്ലം അധ്യക്ഷത വഹിച്ചു.
മക്ക വെസ്റ്റ് ഏരിയ രക്ഷാധികാരി മുഹമ്മദ് മേലാറ്റൂർ സംഘടന റിപ്പോർട്ടും മക്ക വെസ്റ്റ് ഏരിയ സെക്രട്ടറി നൈസൽ കനി പത്തനംതിട്ട ഏരിയ റിപ്പോർട്ടും അവതരിപ്പിച്ചു. മക്ക വെസ്റ്റ് ഏരിയ ട്രഷറർ റാഫി മേലാറ്റൂർ പാനൽ കൂട്ടിച്ചേർക്കൽ അവതരിപ്പിച്ചു. നവോദയ ജിദ്ദ ജീവകാരുണ്യ കൺവീനർ ജലീൽ ഉച്ചാരക്കടവ്, വൈസ് പ്രസിഡന്റ് ശിഹാബുദ്ദീൻ കോഴിക്കോട്, മക്ക വെസ്റ്റ് ജീവകാരുണ്യ കൺവീനർ റിയാസ് വള്ളുവമ്പ്രം എന്നിവർ ആശംസകൾ നേർന്നു.
എമിൽ താനൂർ, സാനിഷ് പത്തനംതിട്ട എന്നിവർ പ്രമേയം അവതരിപ്പിച്ചു. ഇർഷാദ് ഒറ്റപ്പാലം സ്വാഗതവും മുജീബുറഹ്മാൻ നിലമ്പൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

