നവോദയ മക്ക അംഗത്വ കാമ്പയിൻ ആരംഭിച്ചു
text_fieldsജിദ്ദ നവോദയ മക്ക ഈസ്റ്റ് ഏരിയ അംഗത്വ കാമ്പയിൻ ഉദ്ഘാടന പരിപാടി
മക്ക: ജിദ്ദ നവോദയ മക്ക ഈസ്റ്റ് ഏരിയയിൽ അംഗത്വ കാമ്പയിൻ ആരംഭിച്ചു. ഏരിയാ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന മുഴുവൻ യൂനിറ്റുകളിലുമാണ് അംഗത്വ പ്രവർത്തനങ്ങൾക്ക് തുടക്കമായത്. ഏരിയാ കമ്മിറ്റി അംഗത്വ കാമ്പയിൻ കൊല്ലം സ്വദേശികളായ സജില, സക്കീർ ദമ്പതികൾക്ക് അംഗത്വം നൽകിക്കൊണ്ട് ജിദ്ദ നവോദയ മക്ക രക്ഷാധികാരി ശിഹാബുദ്ദീൻ കോഴിക്കോട് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് റഷീദ് ഒലവക്കോട്, സെക്രട്ടറി ബഷീർ നിലമ്പൂർ, ട്രഷറർ ഫ്രാൻസീസ് ചവറ, ഏരിയാ കമ്മിറ്റി അംഗങ്ങളായ അൻസാർ ഖാൻ തിരുവനന്തപുരം, നാസർ പട്ടാമ്പി, ഫൈസൽ കൊടുവള്ളി, മുജീബ് വേങ്ങര, സമദ് ഒറ്റപ്പാലം, അബ്ദുസലാം അരീക്കോട് എന്നിവർ പങ്കെടുത്തു.

