നവോദയ മക്ക ഈസ്റ്റ് ഏരിയ അംഗത്വ കാമ്പയിൻ
text_fieldsനവോദയ മക്ക ഈസ്റ്റ് ഏരിയ അംഗത്വ കാമ്പയിൻ മൻസൂർ-നുസ്രത്ത് ദമ്പതികൾക്ക് അംഗത്വം നൽകി ഏരിയ പ്രസിഡൻറ് റഷീദ് പാലക്കാട് ഉദ്ഘാടനം ചെയ്യുന്നു.
ജിദ്ദ: നവോദയ മക്ക ഈസ്റ്റ് ഏരിയ പുതിയ വർഷത്തെ അംഗത്വ കാമ്പയിന് തുടക്കം കുറിച്ചു. തലശ്ശേരി സ്വദേശിയും ബദർ പോളിക്ലിനിക്കിലെ ജീവനക്കാരനുമായ മൻസൂർ- നുസ്രത്ത് ദമ്പതികൾക്ക് അംഗത്വം നൽകി ഏരിയ പ്രസിഡൻറ് റഷീദ് പാലക്കാട് കാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു. ഏരിയ രക്ഷാധികാരി ശിഹാബുദ്ദീൻ കോഴിക്കോട്, സെക്രട്ടറി ബഷീർ നിലമ്പൂർ, ട്രഷറർ ഫ്രാൻസിസ് ചവറ, വനിതാവേദി കൺവീനർ ഷാഹിദ അബ്ദുൽ ജലീൽ, ഏരിയ കമ്മിറ്റി അംഗങ്ങളായ സുഹൈൽ പെരിമ്പലം, ഫൈസൽ കൊടുവള്ളി പോക്കർ പാണ്ടിക്കാട് എന്നിവർ സംബന്ധിച്ചു.

