നവോദയ മക്ക ഏരിയ കേരളോത്സവം സംഘടിപ്പിച്ചു
text_fieldsനവോദയ മക്ക ഏരിയ കേരളോത്സവം-2023 ഷിബു
തിരുവനന്തപുരം ഉദ്ഘാടനം ചെയ്യുന്നു
മക്ക: ജിദ്ദ നവോദയ മക്ക ഏരിയ കുടുംബവേദി സംഘടിപ്പിച്ച കേരളോത്സവം വിവിധ പരിപാടികളോടെ നടന്നു. മക്ക നവാരിയ അൽ അസീൽ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ വിവിധ കലാപരിപാടികളും നാടൻപാട്ടുകളും മാപ്പിളപ്പാട്ടുകളും, മലയാളം, ഹിന്ദി, തമിഴ് സിനിമാഗാനങ്ങൾ കോർത്തിണക്കി ഡ്രീം ബീറ്റ്സ് മക്ക അവതരിപ്പിച്ച മുട്ടിപ്പാട്ടും ഏറെ ഹൃദ്യമായി.
മക്കയിലെയും ജിദ്ദയിലെയും ഗായകർ അണിനിരന്ന ഗാനമേളയിൽ നസ്റു, ജാവേദ്, നാസർ മോങ്ങം, നുസ്രത്ത് മജീദ്, ബഷീർ പട്ടാമ്പി, റിയാസ് മേലാറ്റൂർ, ഷഫീഖ് ചിറക്കൽപടി, അനീഷ് ശാസ്താംകോട്ട, സെയ്ഫുല്ല തിരുനൽവേലി എന്നിവർ ഗാനങ്ങൾ ആലപിച്ചു. കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷൻമാർക്കുമായി വടംവലി, ഉറിയടി, സുന്ദരിക്ക് പൊട്ട് തൊടൽ, മ്യൂസിക്കൽ ചെയർ തുടങ്ങിയ മത്സരങ്ങളും നടന്നു.
സഹദ് കൊല്ലം, ഷാഹുൽ ഹമീദ് വടക്കുഞ്ചേരി, നൈസൽ പത്തനംതിട്ട, സജീർ കൊല്ലം, റിയാസ് വള്ളുവമ്പ്രം, ഫിറോസ് കോന്നി എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. ജിദ്ദ നവോദയ മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം കേരളോത്സവം ഉദ്ഘാടനം ചെയ്തു. റഷീദ് ഒലവക്കോട് അധ്യക്ഷത വഹിച്ചു.
ജിദ്ദ നവോദയ പ്രസിഡന്റ് കിസ്മത്ത് മമ്പാട്, ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, ട്രഷറർ സി.എം. അബ്ദുറഹ്മാൻ, ആലിയ എമിൽ, ജലീൽ ഉച്ചാരക്കടവ്, ഷിഹാബുദ്ദീൻ കോഴിക്കോട് എന്നിവർ സംസാരിച്ചു. റഷീദ് ഒലവക്കോട്, ഫ്രാൻസിസ് ചവറ, മുജീബ് റഹ്മാൻ നിലമ്പൂർ, അൻസാർ ഖാൻ തുടങ്ങിയവർ സമ്മാനദാനം നടത്തി. മുഹമ്മദ് മേലാറ്റൂർ സ്വാഗതവും ബഷീർ നിലമ്പൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

