നവോദയ മക്ക ഏരിയ കൺവെൻഷൻ സമാപിച്ചു
text_fieldsജിദ്ദ നവോദയ മക്ക ഏരിയ കൺവെൻഷൻ കിസ്മത് മമ്പാട് ഉദ്ഘാടനം ചെയ്യുന്നു
മക്ക: ജിദ്ദ നവോദയ മക്ക ഏരിയ കൺവെൻഷൻ സമാപിച്ചു. ജിദ്ദ നവോദയ പ്രസിഡന്റ് കിസ്മത് മമ്പാട് ഉദ്ഘാടനം ചെയ്തു. രാജ്യം ഭരിക്കുന്ന ബി.ജെ.പി സർക്കാർ ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കാനുള്ള ശ്രമമാണ് നടത്തികൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏകശിലാ വ്യവസ്ഥയും സംസ്കാരവും ഇന്ത്യൻ ജനതയെ അടിച്ചേൽപിക്കാനുള്ള കുൽസിത ശ്രമങ്ങളാണ് ഭരണവർഗം നടത്തിക്കൊണ്ടിരിക്കുന്നത്.
ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിച്ചും ന്യൂനപക്ഷങ്ങളേയും ദലിതരേയും ഭയപ്പെടുത്തി ഭരണം നിലനിർത്തുകയും സവർണ മേധാവിത്വത്തിൽ അധിഷ്ഠിതമായ നിയമങ്ങൾ അടിച്ചേൽപിക്കുകയും ചെയ്യുക എന്ന ഹീനതന്ത്രമാണ് കേന്ദ്ര ഭരണക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു മാസമായി നടന്നുവരുന്ന ജിദ്ദ നവോദയക്ക് കീഴിലെ മക്ക ഏരിയയിലെ യൂനിറ്റ് കൺവെൻഷനുകൾക്ക് സമാപനം കുറിച്ച് നടന്ന കൺവെൻഷനിൽ ഏരിയ പ്രസിഡന്റ് റഷീദ് ഒലവക്കോട് അധ്യക്ഷത വഹിച്ചു. സജീർ കൊല്ലം രക്തസാക്ഷി പ്രമേയവും, ഷാഹുൽ ഹമീദ് വടക്കുഞ്ചേരി അനുശോചന പ്രമേയവും അവതരിപ്പിച്ചു. റാഫി മേലാറ്റൂർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സെക്രട്ടറി മുഹമ്മദ് മേലാറ്റൂർ റിപ്പോർട്ട് അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി ട്രഷറർ സി.എം അബ്ദുറഹ്മാൻ, മക്ക രക്ഷാധികാരി ശിഹാബുദ്ദീൻ കോഴിക്കോട്, ഏരിയ ട്രഷറർ ബഷീർ നിലമ്പൂർ എന്നിവർ സംസാരിച്ചു. ബുഷാർ ചെങ്ങമനാട് സ്വാഗതവും നൈസൽ പത്തനംതിട്ട നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

