നവോദയ മഹാവി യൂനിറ്റ് സമ്മേളനം സലിം മാടോത്ത് നഗറിൽ നടന്നു
text_fieldsജിദ്ദ നവോദയ മഹാവി യൂനിറ്റ് സമ്മേളനം ഏരിയ പ്രസിഡൻറ് ജിജോ അങ്കമാലി ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ജിദ്ദ നവോദയ ഖാലിദ് ബിൻ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ മഹാവി യൂനിറ്റ് സമ്മേളനം സലിം മാടോത്ത് നഗറിൽ നടന്നു. ഏരിയ പ്രസിഡൻറ് ജിജോ അങ്കമാലി ഉദ്ഘാടനം ചെയ്തു. ശശി മേലാറ്റൂർ അധ്യക്ഷത വഹിച്ചു. യൂനിറ്റ് സെക്രട്ടറി ബാബു തൂണേരി പ്രവർത്തന റിപ്പോർട്ടും ഏരിയ സെക്രട്ടറി മുനീർ പാണ്ടിക്കാട് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. അലി കോയ, സിറാജ് മേലാറ്റൂർ, അസീസ് മഞ്ചേരി, ഹുസ്സൈൻ വെള്ളിയഞ്ചേരി എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.
ഏരിയ രക്ഷാധികാരി അനസ് ബാവ 14 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി പാനൽ അവതരിപ്പിക്കുകയും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. നവോദയ കേന്ദ്ര ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, ട്രഷറർ സി.എം അബ്ദുറഹ്മാൻ, ഗ്രീവർ ചെമ്മനം, നിസാമുദ്ദീൻ കൊല്ലം, അൻവർ പൂക്കോട്ടൂർ, അഷ്റഫ് ആലങ്ങാടൻ, വിവേക് പഞ്ചമൻ എന്നിവർ സംസാരിച്ചു. സക്കീർ ഹുസ്സൈൻ സ്വാഗതവും ബാബു നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സക്കീർ ഹുസൈൻ (പ്രസി.), ബാബു മഹാവി (സെക്ര.), ലുഖ്മാൻ, സിറാജ് മേലാറ്റൂർ (ജോ. സെക്ര.), അസീസ് പുൽപ്പറ്റ, ശശികുമാർ മേലാറ്റൂർ (വൈ. പ്രസി.), മൊയ്തു പട്ടാമ്പി (ട്രഷ.), അലിക്കോയ (കൺവീനർ, ജീവകാരുണ്യം).

