നവോദയ ‘ലിറ്റ് ഫെസ്റ്റ്’ ജൂണിൽ: പ്രവാസി നോവൽ പുരസ്കാരത്തിന് രചനകൾ ക്ഷണിച്ചു
text_fieldsദമ്മാം: ദമ്മാമിലെ പ്രമുഖ പ്രവാസി സംഘടനയായ നവോദയ സാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രണ്ടാമത് സാഹിത്യ ക്യാമ്പ് ‘ലിറ്റ് ഫെസ്റ്റ്’ ജൂൺ നാല്, അഞ്ച് തിയതികളിൽ നടക്കും. മലയാളത്തിലെ മുഖ്യധാര എഴുത്തുകാരും സാംസ്കാരിക പ്രതിഭകളും ഗൾഫ് രാജ്യങ്ങളിലെ എഴുത്തുകാരും പങ്കെടുക്കുന്ന ഈ ദ്വിദിന ക്യാമ്പ് പ്രവാസി സാഹിത്യലോകത്തെ വലിയൊരു സംഗമമായി മാറുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ദമ്മാമിൽ 2023-ലായിരുന്നു ആദ്യ ക്യാമ്പ് നടന്നത്.
നോവൽ പുരസ്കാരം
ലിറ്റ് ഫെസ്റ്റിെൻറ ഭാഗമായി 2024, 2025 കാലഘട്ടത്തിൽ മലയാളത്തിൽ പ്രസിദ്ധീകരിച്ച മികച്ച നോവലിന് അവാർഡ് നൽകും. ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന മലയാളി എഴുത്തുകാരുടെ മൗലിക രചനകൾ മാത്രമാണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്. വിവർത്തനങ്ങളോ അനുകരണങ്ങളോ സ്വീകാര്യമല്ല. നാട്ടിലുള്ള വിദഗ്ധ ജൂറി തിരഞ്ഞെടുക്കുന്ന മികച്ച നോവലിന് 25,000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് സമ്മാനമായി നൽകുക. ലിറ്റ് ഫെസ്റ്റ് വേദിയിൽ വെച്ച് അവാർഡ് കൈമാറും.
മത്സരത്തിനായി ഒരാളുടെ ഒരു നോവൽ മാത്രമേ പരിഗണിക്കുകയുള്ളൂ. നോവലിനൊപ്പം രചയിതാവിെൻറ പേര്, വിലാസം, ഫോൺ നമ്പർ എന്നിവയും പ്രവാസി ആണെന്ന് തെളിയിക്കുന്ന രേഖയും വെക്കേണ്ടതാണ്. രചനകൾ ഏപ്രിൽ 23-ന് മുമ്പായി ലഭിക്കണം. നോവലിെൻറ മൂന്ന് കോപ്പികൾ മോഹൻ വെള്ളിനേഴി, 119/2, സിർറ 24A, അജന്ത നഗർ, സുന്ദരയ്യാർ റോഡ്, ഒറ്റപ്പാലം, പാലക്കാട് എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് +91 80893 27008 (ഇന്ത്യ), +966 535 671 380, +966 595 825 865 (സൗദി) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
കുട്ടികൾക്കായി കവിത അവാർഡ്
സൗദി അറേബ്യയിലുള്ള 12 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി കവിത പുരസ്കാരവും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ കാലയളവിൽ പ്രസിദ്ധീകരിച്ചതോ പുതുതായി എഴുതിയതോ ആയ ഒരു കവിതയാണ് അവാർഡിനായി സമർപ്പിക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന കവിതയ്ക്ക് നവോദയയുടെ ഫലകവും പ്രശസ്തി പത്രവും നൽകും. കവിതകൾ അയക്കേണ്ട ഇമെയിൽ വിലാസം: nlfdmm2026@gmail.com.
ലിറ്റ് ഫെസ്റ്റിെൻറ ഭാഗമായി 25-ലധികം ചിത്രകാരന്മാർ പങ്കെടുക്കുന്ന ഓപ്പൺ ചിത്രകലാ പ്രദർശനവും ആയിരത്തിലധികം പുസ്തകങ്ങൾ അണിനിരക്കുന്ന പുസ്തക പ്രദർശനവും ഒരുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ നവോദയ രക്ഷാധികാരി സമിതി അംഗം പ്രദീപ് കൊട്ടിയം, ജനറൽ സെക്രട്ടറി രഞ്ജിത്ത് വടകര, ട്രഷറർ ഉമേഷ് കളരിക്കൽ, ജോയിൻറ് സെക്രട്ടറി നൗഫൽ വെളിയംകോട്, കുടുംബ വേദി കേന്ദ്ര ട്രഷറർ അനു രാജേഷ്, കേന്ദ്ര സാംസ്‌കാരിക കമ്മിറ്റി വൈസ് ചെയർപേഴ്സൻ അഡ്വ. ആർ. ഷഹിന എന്നിവർ പങ്കെടുത്തു.
ഫോട്ടോ:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

