നവോദയ കുഞ്ഞാലി അനുസ്മരണം
text_fieldsനവോദയ ജിദ്ദയിൽ സംഘടിപ്പിച്ച കുഞ്ഞാലി അനുസ്മരണ പരിപാടിയിൽ അനസ് കൂരാട് പ്രഭാഷണം നടത്തുന്നു
ജിദ്ദ: നവോദയ ശറഫിയ ഏരിയ കമ്മിറ്റി കുഞ്ഞാലി അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ യോഗം ജിദ്ദ നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര ഉദ്ഘാടനം ചെയ്തു. ഫൈസൽ കൊടശ്ശേരി അധ്യക്ഷത വഹിച്ചു. ചൂഷണങ്ങളുടെ ഇരുണ്ടകാലത്ത് കേരളത്തിലെ തൊഴിലാളി വർഗ പ്രസ്ഥാനത്തെ കെട്ടിപ്പടുക്കാനും ഒരുപിടി മണ്ണിനായുള്ള ഭൂസമരങ്ങളുടെയും ചരിത്രത്തിൽ സമാനതകളില്ലാതെ പോരാട്ട വീര്യം കാഴ്ചവെച്ച നേതാവായിരുന്നു സഖാവ് കുഞ്ഞാലി എന്ന് മുഖ്യ പ്രഭാഷണം നടത്തിയ അനസ് കൂരാട് പറഞ്ഞു. സി.എം. അബ്ദുറഹ്മാൻ, ഫിറോസ് മുഴപ്പിലങ്ങാട് എന്നിവർ സംസാരിച്ചു. റഫീഖ് പത്തനാപുരം സ്വാഗതവും ഷഫീഖ് പെരിന്തൽമണ്ണ നന്ദിയും പറഞ്ഞു.

