‘ഡിജിറ്റൽ യുഗത്തിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ’ നവോദയ കുടുംബവേദി ടേബിൾ ടോക്
text_fieldsവനിത ദിനാചരണ ടേബിൾ ടോക് നവോദയ കുടുംബവേദി ചെയർപേഴ്സൻ ആതിര ഗോപൻ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ‘ഡിജിറ്റൽ യുഗത്തിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ’ വിഷയത്തിൽ റിയാദിൽ നവോദയ കുടുംബവേദി വനിത ദിനാചരണത്തോടനുബന്ധിച്ച് ടേബിൾ ടോക് സംഘടിപ്പിച്ചു.
യോഗം കുടുംബവേദി ചെയർപേഴ്സൻ ആതിര ഗോപൻ ഉദ്ഘാടനം ചെയ്തു. അഞ്ജു ഷാജു അധ്യക്ഷത വഹിച്ചു. നവോദയ സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ, പ്രസിഡൻറ് വിക്രമലാൽ, ഷൈമ, സബീന, റഹ്മത്ത്, പി.കെ. നിത, അയ്യൂബ് കരൂപ്പടന്ന, മുജീബ്, പൂക്കോയ തങ്ങൾ, അനിൽ മണമ്പൂർ, കുമ്മിൾ സുധീർ, ഗോപൻ കൊല്ലം, പ്രമോദ് കോഴിക്കോട്, ഹരികൃഷ്ണൻ, സെലിൻ, മനോഹരൻ എന്നിവർ സംസാരിച്ചു. ഷൈജു ചെമ്പൂർ കവിത ചൊല്ലുകയും സരയൂ പാട്ട് പാടുകയും ചെയ്തു. റഹ്മത്ത് സ്വാഗതവും സബീന നന്ദിയും പറഞ്ഞു. ‘കേരള ചരിത്രത്തിലെ സ്ത്രീകൾ’ വിഷയത്തിൽ നടന്ന ചോദ്യോത്തര പരിപാടിക്ക് പൂക്കോയ തങ്ങൾ നേതൃത്വം നൽകി.

