നവോദയ കുടുംബവേദി ‘നവോദയം 2026’
text_fieldsജിദ്ദ നവോദയ കുടുംബവേദി 'നവോദയം 2026’ സംഗമം ദമ്മാം നവോദയ മുൻ രക്ഷാധികാരി എം.എം നഈം ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ജിദ്ദ നവോദയ കേന്ദ്ര കുടുംബവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ന്യൂ ഇയർ, ക്രിസ്തുമസ് ആഘോഷ പരിപാടികൾ ‘നവോദയം 2026’ ദമ്മാം നവോദയ മുൻ രക്ഷാധികാരി എം.എം നഈം ഉദ്ഘാടനം ചെയ്തു.ജനങ്ങളെ ജാതി, മത അടിസ്ഥാനത്തിൽ വിഭജിക്കാൻ ശ്രമിക്കുന്ന വർഗീയ ശക്തികൾ ശക്തിപ്പെടുന്ന ഇന്നത്തെ കാലഘട്ടത്തിൽ, ജനാധിപത്യ, മതേതര ശക്തികൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് എം.എം. നഈം പറഞ്ഞു.
ജനാധിപത്യവും ഭരണഘടന വാഗ്ദാനം ചെയ്യുന്ന പൗരാവകാശങ്ങളും സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുള്ളവർ തന്നെ അതിനെതിരായി പ്രവർത്തിക്കുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വനിതാ വേദി കൺവീനർ അനുപമ ബിജുരാജ് അധ്യക്ഷത വഹിച്ചു.
ജനബാഹുല്യവും സംഘാടന മികവുമൂലം ശ്രദ്ധേയമായ പരിപാടിയിൽ നവോദയ രക്ഷാധികാരി ഷിബു തിരുവന്തപുരം, ട്രഷറർ സി.എം. അബ്ദുറഹ്മാൻ, ആക്ടിങ് ജനറൽ സെക്രട്ടറി മുഹമ്മദ് മേലാറ്റൂർ, ആക്ടിങ് പ്രസിഡൻറ് മൊയ്ദീൻ എന്നിവർ സംസാരിച്ചു. കുടുംബവേദി കൺവീനർ മുസാഫർ പാണക്കാട് സ്വാഗതവും ഫിനാൻസ് കമ്മിറ്റി കൺവീനർ നൗഷാദ് വേങ്ങൂർ നന്ദിയും പറഞ്ഞു. രക്ഷാധികാരി സമിതി അംഗങ്ങളായ അബ്ദുല്ല മുല്ലപ്പള്ളി, ആസിഫ് കരുവാറ്റ ഉൾപ്പെടെയുള്ള വിവിധ സെൻട്രൽ കമ്മിറ്റി അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിനോടനുബന്ധിച്ച് ക്രിസ്തുമസ്, പുതുവത്സര ആഘോഷവും പ്ലം കേക്ക് നിർമാണ മത്സരവും സംഘടിപ്പിച്ചു. 2025-ൽ സി.ബി.എസ്.ഇ നടത്തിയ 10, 12 ക്ലാസുകളിലെ മികച്ച വിജയം നേടിയ നവോദയ ബാലവേദി കുട്ടികൾക്ക് ഉപഹാരം നൽകി. ആഘോഷ പരിപാടികളുടെ ഭാഗമായി നവോദയയുടെ വിവിധ ഏരിയ കമ്മിറ്റികളിൽ നിന്നുള്ള കുട്ടികൾ ഉൾപ്പെടെയുള്ളവർ അവതരിപ്പിച്ച കലാപരിപാടികൾ, നൃത്തനൃത്യങ്ങൾ, കരോൾ ഘോഷയാത്ര എന്നിവ പരിപാടിക്ക് മാറ്റ് കൂട്ടി.
20 കുടുംബിനികൾ പങ്കെടുത്ത പ്ലം കേക്ക് നിർമാണ മത്സരത്തിൽ റീന ബൈജു ഒന്നാം സ്ഥാനവും, ഷിംന അബ്ദുൽ ജലീൽ രണ്ടാം സ്ഥാനവും, ജൽമ ഡാർവിൻ മൂന്നാം സ്ഥാനവും നേടി. ഷിറ ലതീം ശൃംഖലയുടെ മുഖ്യ ഷെഫ് അദീബ് ഫർഹാൻ ആയിരുന്നു വിധികർത്താവ്. കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബിജുരാജ് രാമന്തളി, ഹഫ്സ മുസാഫർ, പ്രേം കുമാർ, അനിത് അബ്രഹാം, പ്രതീഷ്, നിഷാദ് വർക്കി, നീനു വിവേക്, വിവേക്, ഷാഹിദ ജലീൽ, ആലിയ എമിൽ, ആയിഷ അലി, ദീപ്തി പ്രതീഷ്, മുജീബ് കൊല്ലം, അനിൽ മാസ്റ്റർ, സുവിജ, സനൂജ മുജീബ്, സമീന, ആഷ അസാഫ്, വിനോദ് ബാലകൃഷ്ണൻ, സിജി പ്രേകുമാർ, മെജി, രമ്യ, ശിവന്യ അനിൽ, സന്ധ്യ വിനോദ്, സത്യൻ, ഷീബ, സൈറ, നവോദയ കേന്ദ്രകമ്മിറ്റി മെമ്പർ റഫീഖ് മമ്പാട് തുടങ്ങിയവർ വിവിധ സബ് കമ്മിറ്റികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

