നവോദയ കുടുംബവേദി അംഗത്വ കാമ്പയിന് തുടക്കം
text_fieldsജിദ്ദ നവോദയ കുടുംബവേദി അംഗത്വ കാമ്പയിൻ നുജൂ താജുദ്ദീൻ, തസ്നി നുജൂ കുടുംബത്തിന് അംഗത്വം നൽകി സി.എം. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: നവോദയ ജിദ്ദ കുടുംബവേദി 2025 വർഷത്തെ അംഗത്വ കാമ്പയിന് തുടക്കമായി. കൊല്ലം സ്വദേശികളായ നുജൂ താജുദ്ദീൻ, തസ്നി നുജൂ കുടുംബത്തിന് അംഗത്വം നൽകി നവോദയ ട്രഷറർ സി.എം. അബ്ദുറഹ്മാൻ കാമ്പയിൻ ഉദ്ഘാടനം ചെയ്തു.
നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, രക്ഷാധികാരി സമിതി അംഗങ്ങളായ സലാഹുദ്ദിൻ വെമ്പായം, ജലീൽ ഉച്ചാരക്കടവ്, ആസിഫ് കരുവാറ്റ, കേന്ദ്ര കുടുംബവേദി കൺവീനർ മുസാഫർ പാണക്കാട്, കേന്ദ്ര വനിതാവേദി കൺവീനർ അനുപമ ബിജുരാജ്, കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബിജുരാജ് രാമന്തളി, ഹഫ്സ മുസാഫർ, നൗഷാദ് ബാബു, റഫീഖ് പത്തനാപുരം, പ്രതീഷ്, അനസ് ബാവ, ടിറ്റോ മീരാൻ, സുവിജ സത്യൻ, സത്യൻ, നൂറുന്നീസ ബാവ, അജിഷ, ധന്യ എൽദോ, സാന്റി, എൽദോ എന്നിവരും കേന്ദ്ര കുടുംബവേദി ജോയിന്റ് കൺവീനർമാരായ അനിത് അബ്രഹാം, നിഷാദ് വർക്കി, ദീപ്തി പ്രതീഷ്, നീനു വിവേക്, ഷാഹിദ ജലീൽ തുടങ്ങിയവരും പങ്കെടുത്തു.

