Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നവോദയ കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം നടത്തി
text_fieldsbookmark_border
നവോദയ റിയാദ് കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ യോഗം ഷാജു പത്തനാപുരം ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാർഷികദിനത്തിൽ റിയാദ് നവോദയ പ്രവർത്തകർ അദ്ദേഹത്തിന് സ്മരണാഞ്ജലി അർപ്പിച്ചു. മികച്ച സംഘാടകനും ഭരണാധികാരിയുമായിരുന്നു കോടിയേരിയെന്നും കേരള പൊലീസിനെ ജനകീയവത്കരിച്ച ആഭ്യന്തര മന്ത്രിയായിട്ടാകും ചരിത്രത്തിൽ അദ്ദേഹം രേഖപ്പെടുത്തപ്പെടുകയെന്നും യോഗം ഉദ്ഘാടനംചെയ്ത കേന്ദ്ര കമ്മിറ്റി അംഗം ഷാജു പത്തനാപുരം പറഞ്ഞു. പ്രസിഡൻറ് വിക്രമൻലാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ, കുമ്മിൾ സുധീർ, മനോഹരൻ, അനി മുഹമ്മദ്, ഹാരിസ് എന്നിവർ സംസാരിച്ചു. അനിൽ പിരപ്പൻകോട് സ്വാഗതവും ഷൈജു ചെമ്പൂര് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

