Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​വോ​ദ​യ ജു​ബൈ​ൽ...

ന​വോ​ദ​യ ജു​ബൈ​ൽ 'പ​ല​മ' സം​വാ​ദ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ന​വോ​ദ​യ ജു​ബൈ​ൽ പ​ല​മ സം​വാ​ദ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു
cancel

ജു​ബൈ​ൽ: ന​വോ​ദ​യ ജു​ബൈ​ൽ വാ​യ​ന​ശാ​ല​യു​ടെ ആ​റാം വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച 'പ​ല​മ' സം​വാ​ദ പ​രി​പാ​ടി ചി​ന്ത​ക​നും സാ​മൂ​ഹി​ക വി​മ​ർ​ശ​ക​നു​മാ​യ മൈ​ത്രേ​യ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. അ​ന്യ​ഗോ​ത്ര​ങ്ങ​ളോ​ട് മ​നു​ഷ്യ​​ർ​ക്കു​ള്ള വെ​റു​പ്പും ഭ​യ​വും ജ​ന്മ​സ​ഹ​ജ​മാ​ണെ​ന്നും അ​ത്‌ സാ​ഹ​ച​ര്യ​ങ്ങ​ളും ആ​യു​ധ​ങ്ങ​ളും ല​ഭി​ക്കു​ന്ന​തോ​ടെ സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് വ​ഴു​തി​വീ​ഴു​മെ​ന്നും മൈ​ത്രേ​യ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഏ​ക​പ​ക്ഷീ​യ കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ൾ ഈ ​യാ​ഥാ​ർ​ഥ്യ​ത്തെ മ​ന​സ്സി​ലാ​ക്കാ​തെ ഉ​പ​രി​പ്ല​മാ​യ ച​ർ​ച്ച​ക​ൾ​ക്കേ ഉ​പ​ക​രി​ക്കൂ. മ​നു​ഷ്യ​രു​ടെ അ​ടി​സ്ഥാ​ന​സ്വ​ഭാ​വ​ത്തെ മ​ന​സ്സി​ലാ​ക്കി അ​വ​രു​ടെ ചി​ന്താ​മ​ണ്ഡ​ല​ത്തെ നി​ര​ന്ത​രം ആ​ധു​നീ​ക​രി​ക്കു​ന്ന യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ ഇ​ന്ന് അ​തി​ർ​ത്തി​ക​ൾ നേ​ർ​ത്ത ഇ​ട​ങ്ങ​ളാ​ക്കി മാ​റ്റി​യ​ത് അ​നു​ക​ര​ണീ​യ​മാ​യ മാ​തൃ​ക​യാ​ണ്. ഇ​ന്ത്യ​യു​ടെ ശോ​ഭ​ന​മാ​യ ഭാ​വി​ക്ക്, വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം വ​ഴി അ​ധി​കാ​രം പി​ടി​ച്ചെ​ടു​ക്കാം എ​ന്ന രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ധാ​ര​ണ​യെ ചെ​റു​ത്തു​തോ​ൽ​പി​ക്കേ​ണ്ട​തു​ണ്ട് എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. നൂ​ഹ് പാ​പ്പി​നി​ശ്ശേ​രി, അ​സീ​സ്, ന​ജീ​ബ്, എ.​കെ. ബ​ഷീ​ർ, ഉ​മേ​ഷ്‌ ക​ള​രി​ക്ക​ൽ, ര​ശ്മി ച​ന്ദ്ര​ൻ, ല​ക്ഷ്മ​ണ​ൻ ക​ട​മ്പ​ത്ത്, ഷാ​ഹി​ദ ഷാ​ന​വാ​സ്‌, സ​ലാം, ഫൈ​സ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. അ​ഫ്‌​ഗാ​നി​സ്​​താ​നി​ൽ അ​ട​ക്കം ന​ട​ക്കു​ന്ന സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. രാ​ഗേ​ഷ് ചാ​ന​യി​ൽ സ്വാ​ഗ​ത​വും ര​ഞ്ജി​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. മു​കു​ന്ദ് ചു​ള്ളി​യി​ൽ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jubailnavodaya jubilee
News Summary - Navodaya Jubilee hosted the 'Palama' debate event
Next Story