നവോദയ ജുബൈൽ ബാലവേദി റിപ്പബ്ലിക് ദിനാഘോഷം
text_fieldsജുബൈൽ നവോദയ ടൗൺ ഏരിയ ബാലവേദി സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷം
ജുബൈൽ: ജുബൈൽ നവോദയ ടൗൺ ഏരിയ ബാലവേദി റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. കുട്ടികൾക്ക് വിനോദവും വിജ്ഞാനവും പകർന്ന പരിപാടി ഏറെ ശ്രദ്ധേയമായി. ഡൈൻ ഗാർഡൻ ഹോട്ടലിൽ നടന്ന പരിപാടി ദേശഭക്തി ഗാനത്തോടെയാണ് ആരംഭിച്ചത്. സ്വാതന്ത്ര്യസമര സേനാനികളുടെ വേഷത്തിൽ ഒരുങ്ങിവന്ന ബാലവേദി കുട്ടികൾ ശ്രദ്ധ പിടിച്ചുപറ്റി. ടൗൺ ഏരിയ ബാലവേദി അംഗം ആദ്രിക പ്രജീഷ് ഭരണഘടനയുടെ ആമുഖം വായിച്ച് സ്വാഗതം പറഞ്ഞു. ജുബൈൽ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ മലയാളം അധ്യാപകനായ സനൽ കുമാർ മുഖ്യാതിഥിയായിരുന്നു. കുട്ടികൾ സാമൂഹിക ബോധമുള്ളവരായി വളരേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ടൗൺ ഏരിയ ബാലവേദി രക്ഷാധികാരി രേവതി അജീഷ് അധ്യക്ഷത വഹിച്ചു. ബൈജു വിവേകാനന്ദൻ, അനിത സുരേഷ് എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ പരിപാടികൾ നടന്നു. സഹിമി ഷാനവാസ്, ശ്രുതി ലാൽ എന്നിവർ കുട്ടികൾക്കായുള്ള മത്സരങ്ങൾ നിയന്ത്രിച്ചു. അമൽ ഹാരീസ്, സർഫാസ് ബാബു, ഗിരീഷ്, പ്രജീഷ് കറുകയിൽ, ലിനിഷ പ്രജീഷ്, സുരേഷ് കുമാർ, അനീഷ്, പ്രജീഷ് കോറോത്ത്, ധന്യ അനീഷ്, പ്രിമോൾ രതീഷ് തുടങ്ങിയവരും പങ്കെടുത്തു. ബാലവേദി അംഗം റയാൻ നൗഷാദ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

