നവോദയ ജിദ്ദ ഖാലിദ് ബിൻ വലീദ് യൂനിറ്റ് സമ്മേളനം സംഘടിപ്പിച്ചു
text_fieldsനവോദയ ജിദ്ദ ഖാലിദ് ബിൻ വലീദ് യൂനിറ്റ് പുതിയ ഭാരവാഹികൾ
ജിദ്ദ: നവോദയ ജിദ്ദ 31-ാം കേന്ദ്ര സമ്മേളത്തിന്റെ ഭാഗമായി ഖാലിദ് ബിൻ വലീദ് യൂനിറ്റ് സമ്മേളനം സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി മുനീർ പാണ്ടിക്കാട് സമ്മേളനം ഉദ്ഘാടനം ചെയ്തു. സുകുമാരൻ മേലാറ്റൂർ അധ്യക്ഷതവഹിച്ചു. യുനിറ്റ് സെക്രട്ടറി വിവേക് പഞ്ചമൻ റിപ്പോർട്ടും ഏരിയ പ്രസിഡന്റ് ജിജോ അങ്കമാലി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
ഷൗക്കത്ത് പരപ്പനങ്ങാടി അനുശോചന പ്രമേയവും റഫീഖ് മാങ്കായി രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഫലസ്തീൻ ജനതയെ വംശീയ ഉന്മൂലനം നടത്തുന്ന ഇസ്രായേലിന്റെ ഭീകരക്കെതിരെയും സമ്മേളനം പ്രമേയത്തിലൂടെ പ്രതിഷേധിച്ചു. മുംതാസ് അജ്മൽ പ്രമേയം അവതരിപ്പിച്ചു.
കേന്ദ്ര കമ്മിറ്റി അംഗം യുസഫ് മേലാറ്റൂർ, കേന്ദ്ര ആരോഗ്യവേദി കൺവീനർ ടിറ്റോ മീരാൻ, ഏരിയ കായികവേദി കൺവീനർ അഷ്‌റഫ് ആലങ്ങാടൻ, ഏരിയ കുടുംബവേദി കൺവീനർ നിഷാദ് വർക്കി, ഏരിയ ജീവകാരുണ്യ ജോയന്റ് കൺവീനർ നിസാമുദ്ദീൻ കൊല്ലം, ബാബു മഹാവി എന്നിവർ ആശംസ നേർന്നു. സെക്രട്ടറി നീനു വിവേക് നന്ദി പറഞ്ഞു. 15 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റി പാനൽ ഏരിയ രക്ഷാധികാരി അനസ് ബാവ അവതരിപ്പിച്ചു. യൂനിറ്റിന്റെ പുതിയ ഭാരവാഹികൾ: ഷൗക്കത്ത് പരപ്പനങ്ങാടി (പ്രസി), നീനു വിവേക് (സെക്ര.), ഹംസത്ത് പാണഞ്ചേരി (ട്രഷറർ), ജംഷീർ (ജീവകാരുണ്യ കൺവീനർ), അജ്മൽ (യുവജനവേദി കൺവീനർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

