നവോദയ ഹജ്ജ് വളന്റിയർമാരെ ആദരിച്ചു
text_fieldsജിദ്ദ: ഈ വർഷത്തെ ഹജ്ജ് തീർഥാടകരെ സഹായിക്കുന്നതിന് വേണ്ടി മക്കയിൽ പ്രവർത്തിച്ച ജിദ്ദ നവോദയ വളന്റിയര്‍മാരെ ആദരിച്ചു. ഷറഫിയ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. വിശ്വാസികൾ അവരുടെ ഏറ്റവും വലിയ സഫലീകരണത്തിന്റെ ഭാഗമായ ഹജ്ജ് തീർഥാടനത്തിൽ അവർക്ക് ആവശ്യമായ സാമൂഹിക സേവനം ചെയ്യുക എന്നുള്ളത് ഒരു മഹത്തായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജിദ്ദ നവോദയക്ക് വനിതകളെയും കുട്ടികളെയുമടക്കം അണിനിരത്തി സാമൂഹികപ്രവർത്തനം നടത്താൻ കഴിഞ്ഞത് അഭിമാനകരമാണ്. വരുംകാലങ്ങളിൽ ഇതിലും മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ കഴിയട്ടെ എന്നും പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിക്കുന്നു എന്നും ഉദ്ഘാടന പ്രസംഗത്തിൽ എ. വിജയരാഘവൻ പറഞ്ഞു.
വളൻറിയർമാർ അനുഭവം പങ്കുവെച്ചു. മക്കയിൽ ഇപ്പോഴും സന്നദ്ധ പ്രവർത്തനം തുടരുകയാണ്. ഹാജിമാർക്ക് ഗിഫ്റ്റുകൾ നൽകിയും ലഗേജുകൾ വണ്ടിയിൽ കയറ്റിയും സഹായം തുടരുന്നുണ്ട്. ഈ ആഴ്ചയോടെ തീർഥാടകരുടെ തിരിച്ചുപോക്ക് അവസാനിക്കും.
അടുത്തവർഷം സൗദിയിലെ മറ്റു പ്രവിശ്യകളിൽനിന്നുകൂടി കൂടുതൽ വളൻറിയർമാരെ പങ്കെടുപ്പിക്കുമെന്നും നവോദയ പ്രസിഡൻറ് കിസ്മത്ത് മമ്പാട് പറഞ്ഞു. ചടങ്ങിൽ രണ്ട് മാസം മക്കയിൽ വളൻറിയർ സേവനത്തിൽ പങ്കെടുത്ത എല്ലാവർക്കും പ്രശംസാഫലകം നൽകി നവോദയ ആദരിച്ചു.
കിസ്മത്ത് മമ്പാട്, സി.എം. അബ്ദുറഹ്മാൻ, ശിഹാബുദ്ദീൻ കോഴിക്കോട്, മുഹമ്മദ് മേലാറ്റൂർ, ഷറഫുദ്ദീൻ കാളികാവ്, കെ.വി. മൊയ്തീൻ, ഷാഹിദാ ജലീൽ, അനുപമ ബിജുരാജ്, തൻവീർ അഹമ്മദ് എന്നിവർ സംസാരിച്ചു.
നവോദയ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര സ്വാഗതവും ഫിറോസ് മുഴുപ്പിലങ്ങാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

