നവോദയ ഗസൽ സന്ധ്യയിൽ ഇന്ന് അലോഷി ആദം പാടും
text_fieldsജിദ്ദ നവോദയ സംഘടിപ്പിച്ച ഗസൽ സന്ധ്യയിൽ പങ്കെടുക്കാനെത്തിയ അലോഷി ആദമിനെയും സംഘത്തെയും ഭാരവാഹികൾ ജിദ്ദ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
ജിദ്ദ: നവോദയ സാംസ്കാരിക വേദിയുടെ 35ാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി വെള്ളിയാഴ്ച നടക്കുന്ന മെഗാ പരിപാടിയിൽ പ്രശസ്ത ഗസല്‍ ഗായകന് അലോഷി ആദം പാടും. ‘നവോദയോത്സവ് 2024’ എന്ന പേരിൽ കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന വാര്‍ഷികാഘോഷത്തിൽ വിവിധ പരിപാടികൾ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
നവോദയ കലാവേദിയുടെ ആഭിമുഖ്യത്തിൽ ‘അലോഷി പാടുന്നു’ എന്ന പേരിൽ നടക്കുന്ന ഗസല്‍ സന്ധ്യ വൈകീട്ട് ഏഴിന് ജിദ്ദ അല്‍ റിഹാബിലുള്ള ലയാലി നൂര്‍ ഓഡിറ്റോറിയത്തിലാണ് നടക്കുക. ഗസല്‍ സന്ധ്യയില്‍ പങ്കെടുക്കാനെത്തിയ അലോഷി ആദമിനും സംഘത്തിനും ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ നവോദയ ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര, രക്ഷാധികാരി സമിതി അംഗം അബ്ദുല്ല മുല്ലപ്പള്ളി, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ മുജീബ് പൂന്താനം, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ അമീന്, നൗഷാദ് തുടങ്ങിയവര്‍ സ്വീകരണം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

