നവോദയ ഫുട്ബാൾ ടൂർണമെന്റിൽ യങ്സ്റ്റാർ എഫ്.സി ത്വാഇഫ് ജേതാക്കൾ
text_fieldsജിദ്ദ നവോദയ മക്ക ഈസ്റ്റ് ഏരിയ സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിൽ വിജയികളായ
യങ്സ്റ്റാർ എഫ്.സി ത്വാഇഫ് ടീം
ജിദ്ദ: നവോദയ മക്ക ഈസ്റ്റ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിൽ യങ്സ്റ്റാർ എഫ്.സി ത്വാഇഫ് ജേതാക്കളായി. മക്ക സാഹിദി സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ പന്ത്രണ്ട് ടീമുകൾ പങ്കെടുത്തു.
ഫൈനൽ മത്സരത്തിൽ അമാൻ എഫ്.സി എച്ച്.എം.ആറിനെ പരാജയപ്പെടുത്തിയാണ് യങ്സ്റ്റാർ എഫ്.സി ത്വാഇഫ് ജേതാക്കളായത്. ആവേശകരമായ മത്സരം സമനിലയിൽ അവസാനിച്ചതിനെ തുടർന്ന് ടൈബ്രേക്കറിൽ 3-2 എന്ന സ്കോറിലാണ് യങ്സ്റ്റാർ എഫ്.സി ത്വാഇഫ് വിജയികളായത്. ജിദ്ദ നവോദയ ആക്ടിങ് പ്രസിഡൻറ് ഷിഹാബുദ്ദീൻ കോഴിക്കോട് ടൂർണമെൻറ് ഉദ്ഘാടനം ചെയ്തു. ബഷീർ നിലമ്പൂർ, റഷീദ് ഒലവക്കോട്, ബുഷാർ ചെങ്ങമനാട്, മുജീബുറഹ്മാൻ നിലമ്പൂർ, റിയാസ് വള്ളുവമ്പ്രം, സാലിഹ് വാണിയമ്പലം, അബ്ദുള്ള ശഹാരത്, ശിഹാബ് നിലമ്പൂർ എന്നിവർ പങ്കെടുത്തു.
മത്സരാനന്തരം ഏരിയ പ്രസിഡന്റ് റഷീദ് ഒലവക്കോടിന്റെ അധ്യക്ഷതയിൽ നടന്ന സമ്മാനദാന ചടങ്ങിൽ ഏരിയാ സെക്രട്ടറി ബഷീർ നിലമ്പൂർ, ബുഷാർ ചെങ്ങമനാട്, നിസാം ചവറ, സുഹൈൽ പെരിമ്പലം, അബ്ദുസലാം കടുങ്ങല്ലൂർ, സമദ് ഒറ്റപ്പാലം എന്നിവർ സമ്മാനദാനം നിർവഹിച്ചു. ടൂർണമെന്റിലെ മികച്ച കളിക്കാരനായി യങ്സ്റ്റാർ എഫ്.സി ത്വാഇഫ് താരം ജാഫർ പന്തല്ലൂർ, മികച്ച സ്റ്റോപ്പർ ബാക്കായി അമാൻ എഫ്.സി എച്ച്.എം.ആർ താരം ഉനൈസ് കൊണ്ടോട്ടി, മികച്ച ഗോൾ കീപ്പറായി യങ്സ്റ്റാർ എഫ്.സി ത്വാഇഫ് താരം അഫ്സൽ മേലാറ്റൂർ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. പ്രകൃതി ദുരന്തത്തിൽ പ്രയാസപ്പെടുന്ന വയനാടിന്റെ പുനരധിവാസത്തിന് കേരള സർക്കാറിനൊപ്പം ജിദ്ദ നവോദയയും പങ്കുചേരുന്നതിന്റെ ഭാഗമായാണ് ടൂർണമെൻ്റ് സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

