നവോദയ മക്ക ഫുട്ബാൾ ടൂർണമെന്റ്: ഫ്രൻഡ്സ് എഫ്.സി ജുമൂം ജേതാക്കൾ
text_fieldsജിദ്ദ നവോദയ മക്ക ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ ഫ്രൻഡ്സ് എഫ്.സി ജുമൂം ടീം ട്രോഫിയുമായി
മക്ക: ജിദ്ദ നവോദയ മക്ക ഏരിയ കമ്മിറ്റി ജുമൂം അൽബർഷ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ ഫ്രൻഡ്സ് എഫ്.സി ജുമൂം ജേതാക്കളായി. 12 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ നഹർ അൽ റയാൻ ബി.എഫ്.സി ജിദ്ദയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തകർത്താണ് ഫ്രൻഡ്സ് എഫ്.സി ജുമൂം ജേതാക്കളായത്.
ടൂർണമെന്റിലെ മികച്ച കളിക്കാരനായി ഫ്രൻഡ്സ് എഫ്.സി ജുമൂമിലെ ജാഫർ പാപ്പിച്ചിയും മികച്ച സ്റ്റോപ്പർ ബാക്കായി ശിഹാബ് ജുമൂമും, മികച്ച ഗോൾകീപ്പറായി ബി.എഫ്.സി ജിദ്ദയുടെ ഫസൽ ചിറ്റങ്ങാടനും തിരഞ്ഞെടുക്കപ്പെട്ടു. നവോദയ മക്ക ഏരിയ പ്രസിഡന്റ് റഷീദ് ഒലവക്കോട് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. സമ്മാനദാന ചടങ്ങിൽ കേന്ദ്ര കമ്മിറ്റി അംഗം ഫ്രാൻസിസ് ചവറ അധ്യക്ഷത വഹിച്ചു. ഏരിയ രക്ഷാധികാരി ശിഹാബുദ്ദീൻ കോഴിക്കോട്, കേന്ദ്ര കമ്മിറ്റി അംഗം ബഷീർ നിലമ്പൂർ, ഏരിയ ആക്ടിങ് സെക്രട്ടറി ഷാഹുൽ ഹമീദ് വടക്കുഞ്ചേരി, റാഫി മേലാറ്റൂർ, ബുഷാർ ചെങ്ങമനാട് എന്നിവർ സമ്മാനദാനം നിർവഹിച്ചു.
നൗഫൽ മണ്ണാർക്കാട് സ്വാഗതവും അൻസാർ താനൂർ നന്ദിയും പറഞ്ഞു.

