Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​വോ​ദ​യ ഫെ​സ്​​റ്റ്​:...

ന​വോ​ദ​യ ഫെ​സ്​​റ്റ്​: ദ​മ്മാം ടൗ​ൺ സോ​ൺ ജേ​താ​ക്ക​ൾ

text_fields
bookmark_border
ന​വോ​ദ​യ ഫെ​സ്​​റ്റ്​: ദ​മ്മാം ടൗ​ൺ സോ​ൺ ജേ​താ​ക്ക​ൾ
cancel
camera_alt

ന​വോ​ദ​യ ഫെ​സ്​​റ്റി​ൽ ജേ​താ​ക്ക​ളാ​യ ദ​മ്മാം ടൗ​ൺ യൂ​നി​റ്റ്​ ട്രോ​ഫി​യു​മാ​യി

ദ​മ്മാം: ന​വോ​ദ​യ സാം​സ്കാ​രി​ക​വേ​ദി ഐ.​ടി.​എ​ൽ ഗ്രൂ​പ്പു​മാ​യി ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച ന​വോ​ദ​യ ഫെ​സ്​​റ്റ്​-2021 അ​ൽ​ഖോ​ബാ​ർ അ​സീ​സി​യ​യി​ൽ വ​ർ​ണാ​ഭ​മാ​യ ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ സ​മാ​പി​ച്ചു. ദ​മ്മാം ടൗ​ൺ ഓ​വ​റോ​ൾ ജേ​താ​ക്ക​ളാ​യി. ഹ​ഫൂ​ഫ്, റാ​ക്ക സോ​ണു​ക​ൾ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും റ​ണ്ണ​റ​പ്പു​ക​ളാ​യി. മൂ​ന്നു മാ​സ​ക്കാ​ല​മാ​യി ന​വോ​ദ​യ​യു​ടെ വി​വി​ധ യൂ​നി​റ്റ് -സോ​ണു​ക​ളി​ൽ ന​ട​ന്ന മ​ത്സ​ര​യി​ന​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളും വ​നി​ത​ക​ളു​മു​ൾ​പ്പെ​ടെ ആ​യി​ര​ത്തോ​ളം പേ​ർ പ​ങ്കെ​ടു​ത്തു. സോ​ണ​ൽ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ളാ​ണ് ഫൈ​ന​ലി​ൽ മാ​റ്റു​ര​ച്ച​ത്. അ​ഞ്ചു വേ​ദി​ക​ളി​ലാ​യാ​ണ് ക​വി​താ​പാ​രാ​യ​ണം, സം​ഘ​ഗാ​നം, പ്ര​ച്ഛ​ന്ന​വേ​ഷം, മോ​ഹി​നി​യാ​ട്ടം, ഏ​കാ​ഭി​ന​യം, ഭ​ര​ത​നാ​ട്യം, സി​നി​മാ​ഗാ​നം, മാ​പ്പി​ള​പ്പാ​ട്ട്, ഫാ​മി​ലി ഗ്രൂ​പ്​ സോ​ങ്, മി​മി​ക്രി, പ്ര​സം​ഗം, ക​ഥ​പ​റ​യ​ൽ എ​ന്നീ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി​യ​ത്. സ​മാ​പ​ന പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ചി​ത്ര​കാ​ര​ന്മാ​രു​ടെ ലൈ​വ് ചി​ത്ര​ര​ച​ന​യു​ടെ ഉ​ദ്ഘാ​ട​നം നാ​ട​ക​ന​ട​നും മി​മി​ക്രി ക​ലാ​കാ​ര​നു​മാ​യ പ്ര​ദീ​പ്കു​മാ​ർ കോ​ഴി​ക്കോ​ട്ടും വി​വി​ധ ഏ​രി​യ ക​മ്മി​റ്റി​ക​ൾ ഒ​രു​ക്കി​യ ഭ​ക്ഷ്യ​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം ന​വോ​ദ​യ ര​ക്ഷാ​ധി​കാ​രി ഇ.​എം. ക​ബീ​റും നി​ർ​വ​ഹി​ച്ചു.

ന​വോ​ദ​യ ഖോ​ബാ​ർ കു​ടും​ബ​വേ​ദി അം​ഗ​വും മ​ല​യാ​ളം മി​ഷ​ൻ പ്ര​ധാ​നാ​ധ്യാ​പി​ക​യു​മാ​യി​രു​ന്ന അ​ഡ്വ. അ​ർ​ച്ച​ന എ​സ്. കു​മാ​റി​െൻറ സ്മ​ര​ണ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ എ​വ​ർ​റോ​ളി​ങ്​ ട്രോ​ഫി​ക്ക് ദ​മ്മാം ടൗ​ൺ സോ​ൺ അ​ർ​ഹ​രാ​യി. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ന​യ​ന നാ​രാ​യ​ണ​ൻ (ഹു​ഫൂ​ഫ്, ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ശ്രേ​യ സു​രേ​ഷ് (ഹ​ർ​ദീ​സ്) എ​ന്നി​വ​രും മു​തി​ർ​ന്ന​വ​രു​ടെ മ​ത്സ​ര​വി​ഭാ​ഗ​ത്തി​ൽ ജി​ഷാ​ദ് ജാ​ഫ​ർ (റാ​ക്ക), ആ​തി​ര ജെ​യിം​സ് (ജ​ല​വി​യ) എ​ന്നി​വ​രും ക​ലാ​പ്ര​തി​ഭാ​പ​ട്ടം ക​ര​സ്ഥ​മാ​ക്കി. സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ ന​വോ​ദ​യ പ്ര​സി​ഡ​ൻ​റ്​ ല​ക്ഷ്മ​ണ​ൻ ക​ണ്ട​മ്പ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​ടി.​എ​ൽ ഗ്രൂ​പ് വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ റ​സാ​ഖ് മു​ഖ്യാ​തി​ഥി​യാ​യി.

ന​വോ​ദ​യ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഹീം മ​ട​ത്ത​റ, ട്ര​ഷ​റ​ർ കൃ​ഷ്ണ​കു​മാ​ർ, ന​വോ​ദ​യ ര​ക്ഷാ​ധി​കാ​രി​ക​ളാ​യ എം.​എം. ന​യീം, പ്ര​ദീ​പ് കൊ​ട്ടി​യം, ര​ഞ്ജി​ത്ത് വ​ട​ക​ര, മോ​ഹ​ന​ൻ വെ​ള്ളി​നേ​ഴി, കേ​ന്ദ്ര കു​ടും​ബ​വേ​ദി പ്ര​സി​ഡ​ൻ​റ്​ ന​ന്ദി​നി മോ​ഹ​ൻ, ബാ​ല​വേ​ദി ക​ൺ​വീ​ന​ർ സു​ര​യ്യ ഹ​മീ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഉ​മേ​ഷ് ക​ള​രി​ക്ക​ൽ സ്വാ​ഗ​ത​വും വ​നി​ത​വേ​ദി ക​ൺ​വീ​ന​ർ ര​ശ്മി ച​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:winnersNavodaya#navodayaNavodaya FestDammam Town
News Summary - Navodaya Fest: Dammam Town Zone winners
Next Story