നവോദയ തെരഞ്ഞെടുപ്പ് കണ്വെന്ഷന് സംഘടിപ്പിച്ചു
text_fieldsജിദ്ദ നവോദയ തെരഞ്ഞെടുപ്പ് കണ്വെന്ഷന് രക്ഷാധികാരി ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജിദ്ദ നവോദയയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് കണ്വെന്ഷന് സംഘടിപ്പിച്ചു. മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു.
നവോദയ പ്രസിഡന്റ് കിസ്മത് മമ്പാട് അധ്യക്ഷതവഹിച്ചു. വടക്കന്‍, മധ്യ, തെക്കന്‍ മേഖലകളിലുള്ള 20 മണ്ഡലങ്ങളെ വിഭജിച്ചുകൊണ്ട് മൂന്നു കണ്‍വീനര്‍മാരെയും മണ്ഡലങ്ങള്ക്കുള്ള 20 കണ്‍വീനര്‍മാരെയും ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര യോഗത്തിൽ പ്രഖ്യാപിച്ചു. കേന്ദ്ര ട്രഷറര്‍ സി.എം. അബ്ദുറഹ്മാന് സ്വാഗതവും രക്ഷാധികാരി സമിതി അംഗം മുഹമ്മദ് മേലാറ്റൂര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

