നവോദയ രക്തദാനം നടത്തി
text_fieldsറിയാദിലെ നവോദയ 11ാം വാർഷിക ദിനാചരണത്തിെൻറ ഭാഗമായി പ്രവർത്തകർ രക്തദാനം ചെയ്തപ്പോൾ
റിയാദ്: നവോദയ കലാസാംസ്കാരിക വേദിയുടെ 11ാം വാർഷിക ദിനാചരണത്തിെൻറ ഭാഗമായി പ്രവർത്തകർ രക്തദാനം ചെയ്തു. റിയാദ് കിങ് സുഉൗദ് മെഡിക്കൽ സിറ്റിയിലെ ബ്ലഡ് ബാങ്കിലേക്കാണ് രക്തം നൽകിയത്.
കോവിഡിനെ ഭയന്ന് ആശുപത്രികളിൽ എത്തി രക്തം നൽകാൻ ജനങ്ങൾ മടിച്ചുനിൽക്കുന്ന നാളുകളിൽ രക്തം ദാനം ചെയ്യാൻ തയാറായ നവോദയ പ്രവർത്തകരെ ബ്ലഡ് ബാങ്ക് ചുമതലയുള്ള മുഹമ്മദ് മുതൈരി അഭിനന്ദിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളടക്കം 64 പ്രവർത്തകരാണ് പല ബാച്ചുകളായി രക്തം നൽകാനെത്തിയത്.
ഈ സമയത്ത് അടിയന്തരമായി രക്തം വേണ്ടിയിരുന്ന രണ്ട് സുഡാനി, പാകിസ്താനി രോഗികൾക്ക് നവോദയ പ്രവർത്തകർ രക്തം നൽകി. നവോദയ ഭാരവാഹികളായ രവീന്ദ്രൻ, ബാലകൃഷ്ണൻ, ബാബുജി, ശ്രീരാജ്, അനിൽ പിരപ്പൻകോട്, ഗ്ലാഡ്സൺ, ഷാജു പത്തനാപുരം, സഹീർ, ജയ്ജിത്, പ്രതീന, അഞ്ജു സജിൻ, കലാം, ആരിഫ്, സഹീർ, യാസിർ, കുമ്മിൾ സുധീർ എന്നിവർ നേതൃത്വം നൽകി.