നവോദയ സാംസ്കാരിക വേദി ജുബൈൽ ‘രംഗവേദി' ലഘുനാടകം സംഘടിപ്പിച്ചു
text_fieldsനവോദയ സാംസ്കാരിക വേദി ജുബൈൽ രംഗവേദിയുടെ
ലഘുനാടകത്തിൽനിന്ന്
ജുബൈൽ: നവോദയ സാംസ്കാരിക വേദിയുടെ 'നാട്ടുക്കവല'കളിലൂടെ ശ്രദ്ധ നേടി ലഹരി വിരുദ്ധ ലഘുനാടകം. പ്രവാസത്തിന്റെ തിരക്കിലും മാനവിക മൂല്യങ്ങൾ മുന്നോട്ട് വെക്കുന്ന പരിപാടികൾ 'നാട്ടുകവല' എന്ന തലക്കെട്ടിൽ സംഘടിപ്പിച്ചു വരികയാണ് നവോദയ സാംസ്കാരിക വേദി. കഴിഞ്ഞ ഒരു മാസത്തിനിടെ ജുബൈൽ റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 17 ലധികം നാട്ടുക്കവലകൾ നടന്നു. ജുബൈൽ രംഗവേദി അവതരിപ്പിക്കുന്ന ലഘുനാടകം ലഹരി ഉപയോഗത്തിലൂടെ സമൂഹം നേരിടുന്ന ഭീഷണികളെക്കുറിച്ചുള്ള ബോധവത്കരണമാണ് ലക്ഷ്യമിടുന്നത്.
'ജീവിതമാകട്ടെ നമ്മുടെ ലഹരി, നമ്മുടെ ലക്ഷ്യം' എന്ന മുദ്രാവാക്യമാണ് നാടകം ഉയർത്തുന്നത്. ലഹരി ഒരു രോഗമാണെന്നും അത് സമൂഹത്തെയും കുടുംബങ്ങളെയും തകർക്കുന്നുവെന്നുമുള്ള തുറന്നു പറച്ചിലാണ് നാടക ഇതിവൃത്തം. ഉപയോഗിക്കുന്നവരെ ഒറ്റപ്പെടുത്താതെ, ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ആവശ്യകതയാണ് മുഖ്യ സന്ദേശം.
ഡി.വൈ.എഫ്.ഐ പ്രവർത്തകൻ വിജയൻ പൊള്ളക്കട രചിച്ച ഈ നാടകം സംവിധാനം ചെയ്യുന്നത് സരീഷ് ആണ്. ക്രീയേറ്റിവ് ഡിസൈൻ സൗമ്യയുടേതാണ്. നൗഷാദ് തൃശൂർ, സിബി ലാൽ തിരൂർ, രജീഷ് കണ്ണൂർ, മാസ്റ്റർ സൗരഭ് എന്നിവരാണ് അഭിനേതാക്കൾ.
ഗാനരചന രഞ്ജിത് നെയ്യാറ്റിൻകരയും അഖിൽ സംഗീതവും ആലാപനവും നിർവഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

