Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​വോ​ദ​യ ര​ക്ത​ദാ​ന...

ന​വോ​ദ​യ ര​ക്ത​ദാ​ന ക്യാ​മ്പ്

text_fields
bookmark_border
ന​വോ​ദ​യ ര​ക്ത​ദാ​ന ക്യാ​മ്പ്
cancel
camera_alt

ന​വോ​ദ​യ സാം​സ്‌​കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പ്​

ദ​മ്മാം: ദ​മ്മാം റീ​ജ​ന​ൽ ര​ക്ത ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച് കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ ന​വോ​ദ​യ സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ 20 ആം ​വാ​ർ​ഷി​ക​ത്തി​‍െൻറ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന മൂ​ന്നു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ര​ക്ത​ദാ​ന കാ​മ്പ​യി​‍െൻറ നാ​ലാം ഘ​ട്ടം സം​ഘ​ടി​പ്പി​ച്ചു. അ​ബ്ഖൈ​ഖ്, അ​ൽ​അ​ഹ്‌​സ, മു​ബാ​ര​സ്സ് ഏ​രി​യ​ക​ളി​ലെ സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും അ​ട​ക്കം നൂ​റോ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. ച​ല​ച്ചി​ത്ര നി​ർ​മാ​താ​വും വ്യ​വ​സാ​യി​യു​മാ​യ ജോ​ളി ലോ​ന​പ്പ​ൻ ഉ​ദ്ഘാ​ട​ന ക​ർ​മം നി​ർ​വ​ഹി​ച്ചു.

ന​വോ​ദ​യ​യു​ടെ ഭാ​ര​വാ​ഹി​ക​ളാ​യ ഇ.​എം. ക​ബീ​ർ, നൗ​ഷാ​ദ് അ​കൊ​ല​ത്ത്, ഗ​ഫൂ​ർ, ഹ​നീ​ഫ മൂ​വാ​റ്റു​പു​ഴ, വ​സ​ന്ദ​കു​മാ​ർ, മ​ധു, ച​ന്ദ്ര​ശേ​ഖ​ർ, അ​ഷ​റ​ഫ്, ശ്രീ​ജി​ത്, പ്ര​സ​ന്ന​ൻ, ബി.​ഡി. അ​നി​ൽ, മ​നോ​ജ് പു​ത്തൂ​ര​ൻ, സു​ര​യ്യ ഹ​മീ​ദ്, മു​സ​മ്മി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ആ​യി​ര​ത്തി​ൽ​പ​രം ആ​ളു​ക​ളു​ടെ ര​ക്തം ന​ൽ​കു​ക എ​ന്ന​താ​ണ് കാ​മ്പ​യി‍െൻറ ല​ക്ഷ്യം. കോ​വി​ഡി‍െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ര​ക്ത​ത്തി​‍െൻറ ആ​വ​ശ്യ​ക​ത വ​ൻ​തോ​തി​ൽ വ​ർ​ധി​ക്കു​ക​യും ദാ​താ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വ് സം​ഭ​വി​ക്കു​ക​യും ചെ​യ്‌​ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​വോ​ദ​യ രൂ​പ​വ​ത്​​ക​ര​ണ​ത്തി​‍െൻറ 20ാം വാ​ർ​ഷി​കാ​ച​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ര​ക്ത​ദാ​ന​ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Navodaya Blood Donation Camp
Next Story