നവോദയ ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിച്ചു
text_fieldsനവോദയ ഖോബാർ ഏരിയ കുടുംബവേദി സംഘടിപ്പിച്ച ബാഡ്മിൻറൺ ടൂർണമെൻറിലെ വിജയികൾ
അൽഖോബാർ: അൽഅഹ്സ, ജുബൈൽ, ദമ്മാം, ഖോബാർ എന്നിവിടങ്ങളിൽനിന്നുള്ള നൂറോളം ടീമുകളെ പങ്കെടുപ്പിച്ച് നവോദയ ഖോബാർ ഏരിയ കുടുംബവേദി ബാഡ്മിൻറൺ ടുർണമെൻറ് സംഘടിപ്പിച്ചു. റാക്ക ഐ വിഷൻ ഇൻഡോർ സ്റ്റേഡിയത്തിൽ നവോദയ പ്രസിഡൻറ് ഹനീഫ മുവാറ്റുപുഴ ഉദ്ഘാടനം നിർവഹിച്ചു. ആറ് വ്യത്യസ്ത കാറ്റഗറിയിൽ നടന്ന മത്സരത്തിൽ പുരുഷന്മാരുടെ ഡബിൾസ് എ ഗ്രേഡിൽ ജുബൈൽനിന്നുള്ള വിനു ജോണി, ജോബിൻ എന്നിവരും ബി കാറ്റഗറിയിൽ ഖോബാറിൽനിന്നുള്ള എഡ്വിൻ, യൂനുസ് എന്നിവർ വിജയികളായി. വനിതകളുടെ ഡബിൾസ് മത്സരത്തിൽ അൽഅഹ്സ ടീമായ മേഘ, ഗീത എന്നിവരും മിക്സഡ് ഡബിൾസിൽ ഖോബാറിൽനിന്നുള്ള സിസി, ജിജോ എന്നിവരും വിജയികളായി. പെൺകുട്ടികളുടെ ഡബിൾസ് മത്സരത്തിൽ ജെഫ്ലിൻ-തന്മയ, ആൺകുട്ടികളുടെ ഡബിൾസ് മത്സരത്തിൽ അഖിൽ-മഹദ് എന്നിവരും വിജയികളായി.

