ആയിരങ്ങളെ പങ്കെടുപ്പിച്ച് നവോദയ ആറന്മുള വള്ള സദ്യ ഒരുക്കുന്നു
text_fieldsജുബൈൽ: നവോദയ ജുബൈൽ അറൈഫി ഏരിയ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയായ 'പുലരി സീസൺ 3' ന്റെ ആദ്യഘട്ട പരിപാടി വിവിധ കലാപരിപാടികളോടെ ജുബൈൽ ലുലുവിൽ സംഘടിപ്പിച്ചു. പായസ മൽസരം, കുട്ടികളുടെയും ദമ്പതിമാരുടെയും ഫാഷൻ ഷോ, ഘോഷയാത്ര, കുട്ടികളുടെയും മുതിർന്നവരുടെയും നൃത്തം, ഗാനങ്ങൾ തുടങ്ങി നിരവധി പരിപാടികൾ അരങ്ങേറി. ഒക്ടോബർ 10ന് രണ്ടാം ഘട്ടമായി നടത്തുന്ന ആറന്മുള വള്ള സദ്യയുടെ വിളംബരം ആണ് ലുലുവിലെ പ്രോഗ്രാം എന്ന് അധികൃതർ അറിയിച്ചു .
മിഡിൽ ഈസ്റ്റിൽ തന്നെ ആദ്യമായി 2500ൽ അധികം പേർക്ക് നൽകാവുന്ന രീതിയിലുള്ള ആറന്മുള വള്ള സദ്യയാണ് ഒരുക്കുന്നതെന്ന് അധികൃതർ കൂട്ടിച്ചേർത്തു .ലുലുവിൽ സംഘടിപ്പിച്ച പരിപാടിയിൽ ഗൾഫ് ഏഷ്യ മെഡിക്കൽ സെന്റർ ടൈറ്റിൽ സ്പോൺസർ ചെയ്യുന്ന 'പുലരി 3.0' ന്റെ പോസ്റ്റർ പ്രകാശനം നവോദയ കേന്ദ്ര ട്രഷറർ ഉമേഷ് കളരിക്കലും ജുബൈൽ മെഡിക്കൽ കെയർ കമ്പനി ടൈറ്റിൽ സ്പോൺസർ ചെയ്യുന്ന ആറന്മുള വള്ള സദ്യയുടെ പോസ്റ്റർ പ്രകാശനം നവോദയ കേന്ദ്ര കുടുംബവേദി പ്രസിഡന്റ് ഷാനവാസും നിർവഹിച്ചു.
ആറന്മുള വള്ള സദ്യയുടെ ആദ്യ കൂപ്പൺ നവോദയ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം പ്രജീഷ് കറുകയിൽ വിതരണം ചെയ്തു. അഡ്വാൻസ് ഓഫസ് സൊല്യൂഷനും ഇന്നൊവേറ്റിവ് സൊല്യൂഷൻ കമ്പനിയും സ്പോൺസർ ചെയ്യുന്ന വളന്റിയർ ജേഴ്സി പ്രകാശനം ഇന്നൊവേറ്റിവ് സൊല്യൂഷൻ അധികൃതരും നിർവഹിച്ചു.
ഫാഷൻ ഷോ പരിപാടികൾക്ക് നവ്യ വിനോദ്, സാനിയ സ്റ്റീഫൻ എന്നിവരും പായസമൽസരത്തിന് റോബിൻ, സൈദ്, നേത്ര എന്നിവരും വിധികർത്താക്കളായി. 'പുലരി 3.0' സ്വാഗത സംഘം ചെയർമാൻ വിജയൻ പട്ടാക്കര, കൺവീനർ പ്രിനീദ്, അറൈഫി ഏരിയ പ്രസിഡന്റ് ഫൈസൽ, അറൈഫി കുടുംബവേദി സെക്രട്ടറി സർഫാസ് ബാബു എന്നിവർ പരിപാടികൾക്ക് നേതൃത്യം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

