Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നവോദയ അനാകിഷ് യൂനിറ്റ് കൺവെൻഷൻ

text_fields
bookmark_border
നവോദയ അനാകിഷ് യൂനിറ്റ് കൺവെൻഷൻ
cancel
camera_alt

ന​വോ​ദ​യ അ​നാ​കി​ഷ് യൂ​നി​റ്റ് ക​ൺ​വെ​ൻ​ഷ​ൻ റ​ഫീ​ഖ് പ​ത്ത​നാ​പു​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജിദ്ദ: ജിദ്ദ നവോദയ അനാകിഷ് യൂനിറ്റ് കൺവെൻഷൻ ജിദ്ദ നവോദയ മീഡിയ കൺവീനർ റഫീഖ് പത്തനാപുരം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. ഫൈലു മേലാറ്റൂർ, ജോൺസൻ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. യൂനിറ്റ് സെക്രട്ടറി മുജീബ് കൊല്ലം, ട്രഷറർ സി.എം. സിബിലി എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു.

ഏരിയ രക്ഷാധികാരി ജലീൽ ഉച്ചാരക്കടവ്, നവോദയ കേന്ദ്ര കമ്മിറ്റി ട്രഷറർ സി.എം. അബ്ദുറഹ്മാൻ, രക്ഷാധികാരി സമിതി അംഗം ഫിറോസ് മുഴപ്പിലങ്ങാട്, നവോദയ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മുസാഫർ പാണക്കാട്, പ്രേംകുമാർ, ബിജുരാജ് രാമന്തളി, ഗഫൂർ മമ്പുറം, അനുപമ ബിജുരാജ്, ഹഫ്സ മുസാഫർ, ഏരിയ കമ്മിറ്റി അംഗങ്ങളായ അബ്ദുൽ ഖാദർ തളി, പി.സി. അക്ബർ, മുഹമ്മദ് ഒറ്റപ്പാലം, കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സിജി പ്രേംകുമാർ, സനൂജ മുജീബ്, ബവാദി ഏരിയ കമ്മിറ്റി അംഗം ഇസ്മാഈൽ എന്നിവർ സംസാരിച്ചു. ഗഫൂർ മോങ്ങം സ്വാഗതവും സുബൈർ കാളികാവ് നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Navodaya Anakish Unit Convention
Next Story