നവോദയ അൽദാന യൂനിറ്റ് ‘നാട്ടുകവല’
text_fieldsനവോദയ കേന്ദ്ര ട്രഷറർ ഉമേഷ് കളരിക്കൽ ‘നാട്ടുകവല’
ഉദ്ഘാടനം ചെയ്യുന്നു
ജുബൈൽ: നവോദയ കലാസാംസ്കാരിക വേദി അൽദാന യൂനിറ്റ് ‘നാട്ടുകവല’എന്ന തലക്കെട്ടിൽ ലഹരിക്കെതിരെ ജീവിത ശൈലീ ബോധവത്കരണ ക്യാമ്പ് ജൂബൈല്‍ ക്ലാസിക് റെസ്റ്റോറന്റ് ഹാളിൽ സംഘടിപ്പിച്ചു.
കേന്ദ്ര ട്രഷറർ ഉമേഷ് കളരിക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ‘നിഴല്‍ വീണ നിലങ്ങള്‍’എന്ന നാടകത്തിന്റെ പ്രദർശനവും നടന്നു. അൽദാന യൂനിറ്റ് പ്രസിഡന്റ് സമീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജിത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കേന്ദ്ര രക്ഷാധികാരി ലക്ഷ്മണന് കണ്ണമ്പത്ത്, അജയന് കണ്ണൂര്‍, ഏരിയ സെക്രട്ടറി രാകേഷ്, ജോയിന്റ് ട്രഷറർ സലാം തുടങ്ങിയവര്‍ ആശംസകൾ നേർന്നു. പ്രകാശന് താനൂര്‍ സ്വാഗതവും തങ്കു നവോദയ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

