നവോദയ അഹ്മദ് മേലാറ്റൂർ അനുസ്മരണം
text_fieldsനവോദയ സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ, അഹ്മദ് മേലാറ്റൂർ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: നവോദയ സാംസ്കാരികവേദിയുടെ മുൻ ജോയൻറ് സെക്രട്ടറിയും സാംസ്കാരിക വിഭാഗം കൺവീനറുമായിരുന്ന അഹ്മദ് മേലാറ്റൂരിനെ അനുസ്മരിച്ചു. റിയാദിലെ സാമൂഹിക-സാംസ്കാരിക രംഗത്ത് സജീവമായിരുന്ന അഹ്മദ് പൊതുസമ്മതനായ വ്യക്തിയായിരുന്നു.
നല്ല വായനക്കാരനായ അദ്ദേഹത്തിെൻറ നേതൃത്വത്തിലാണ് റിയാദ് ഇന്ത്യൻ ഫ്രൻഡ്ഷിപ് അസോസിയേഷൻ (റിഫ) സൗദിയുടെ വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ച് വായനമത്സരം നടത്തിയിരുന്നത്. കവിയരങ്ങുകളും സാഹിത്യചർച്ചകളും സംവാദങ്ങളും സംഘടിപ്പിച്ച് നവോദയയുടെ വളർച്ചയിലും അഹ്മദ് മേലാറ്റൂരും കുടുംബവും വലിയ സംഭാവനയാണ് നൽകിയിട്ടുള്ളത്. 2017 ഒക്ടോബർ 13ന് റിയാദിൽവെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അഹ്മദ് വിടവാങ്ങിയത്. അഹ്മദ് മേലാറ്റൂരിന്റെ സ്മരണാർഥം നവോദയ ഓഫിസ് കേന്ദ്രമാക്കി ഒരു ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്. അഹ്മദിന്റെ ജീവിതപങ്കാളി നിഷ അഹ്മദ് പ്രവാസിസംഘം മലപ്പുറം ജില്ല കമ്മിറ്റി അംഗമാണ്. അനുസ്മരണയോഗം നവോദയ സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് വിക്രമലാൽ അധ്യക്ഷത വഹിച്ചു. അനിൽ മണമ്പൂർ, അമീർ, ഷൈജു ചെമ്പൂര്, കുമ്മിൾ സുധീർ, നാസർ എന്നിവർ അഹ്മദിന്റെ ഓർമകൾ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

