ദുരിതത്തിലായ മലയാളിയെ നവോദയ പ്രവർത്തകർ നാട്ടിലെത്തിച്ചു
text_fieldsനാട്ടിലയക്കുന്ന മുഹമ്മദ് റഫീഖിനുള്ള
യാത്രാരേഖകൾ നവോദയ പ്രവർത്തകർ കൈമാറുന്നു
യാംബു: തൊഴിൽ നഷ്ടവും ഗുരുതര ആരോഗ്യ പ്രശ്നങ്ങളും നിമിത്തം പ്രതിസന്ധിയിലായ മലയാളിയെ നവോദയ യാംബു ഏരിയ കമ്മിറ്റിയുടെ കാരുണ്യ സ്പർശത്തിൽ നാട്ടിലെത്തിച്ചു. പാലക്കാട് ആലത്തൂർ വെങ്ങനൂർ സ്വദേശി മുഹമ്മദ് റഫീഖിനെയാണ് നാട്ടിലയച്ചത്. ഒന്നര വർഷമായി സ്ഥിരമായ ജോലി ഇല്ലാതെയും വിസ കാലാവധി തീർന്ന നിലയിലുമായിരുന്നു ഇദ്ദേഹം. ഒപ്പം കഠിനമായ പ്രമേഹരോഗം മൂലമുള്ള ശാരീരിക പ്രയാസവും അനുഭവിച്ചിരുന്നു.
2025 ജൂൺ 18-ന് ഉംലജ് പ്രദേശത്തു നിന്നാണ് അദ്ദേഹം ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റിയോട് സഹായം തേടിയത്. തുടർന്ന് ഏരിയ ജീവകാരുണ്യ കൺവീനർ എ.പി സാക്കിറിന്റെ നേതൃത്വത്തിൽ ആരോഗ്യവേദി, ഏരിയ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ കൂട്ടായ പരിശ്രമത്തോടെ അദ്ദേഹത്തിന് ദിവസങ്ങളോളം ചികിത്സയും താമസ സൗകര്യവും ഭക്ഷണവും ലഭ്യമാക്കി.
യാംബുവിലെ റിം അൽ ഔല കമ്പനി താമസത്തിനും ഭക്ഷണത്തിനും പിന്തുണ നൽകി. പിന്നീട് ജിദ്ദയിലേക്ക് എത്തിച്ചപ്പോൾ ജിദ്ദ നവോദയ കേന്ദ്ര ജീവകാരുണ്യ കൺവീനർ അബ്ദുൽ ജലീൽ ഉച്ചാരക്കടവ്, മിഥിലാജ് റാബിഖ് എന്നിവരും ആവശ്യമായ സഹായം നൽകി. നവോദയ യാംബു ഏരിയ കമ്മിറ്റിയുടെ അടിയന്തര ധനസഹായവും അദ്ദേഹത്തിന് കൈമാറി. ഇതിനുപുറമെ യാത്രാ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

