നവോദയ അക്കാദമിക് എക്സലൻസ് അവാർഡ് വിതരണം
text_fieldsദമ്മാം: നവോദയ സാംസ്കാരിക വേദി കിഴക്കൻ പ്രവിശ്യ അക്കാദമിക് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. ദമ്മാം പാരഗൺ ഓഡിറ്റോറിയത്തിൽ കേന്ദ്ര രക്ഷാധികാരി രഞ്ജിത് വടകര അധ്യക്ഷത വഹിച്ചു. ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ ഹയർ ബോർഡ് അംഗം അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. കുട്ടികൾ ഉന്നത വിദ്യാഭ്യാസം നേടുന്നതിനോടൊപ്പംതന്നെ സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്മാരാവാൻ ശ്രമിക്കണമെന്നും മാതാപിതാക്കളും അധ്യാപകരും പൊതുസമൂഹവും അതിലേക്കായി കുട്ടികളെ നയിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
10, 12 ക്ലാസുകളിൽ (സയൻസ്, കോമേഴ്സ്, ഹുമാനിറ്റീസ് വിഭാഗങ്ങളിൽ) ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്കും 10ാം ക്ലാസിൽ മലയാളത്തിൽ ഉന്നത വിജയം നേടിയവർക്കുമാണ് അവാർഡ് നല്കിയത്. ചടങ്ങിൽ നവോദയ രക്ഷാധികാരിയും ലോകകേരളസഭ അംഗവുമായ പവനൻ മൂലക്കൽ, ജനറൽ സെക്രട്ടറി റഹീം മടത്തറ, ദമ്മാം ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മെഹ്നാസ് ഫരീദ്, ജുബൈൽ സ്കൂൾ പ്രിൻസിപ്പൽ മഞ്ജുഷ ചിറ്റാലെ, അൽമുന സ്കൂൾ സി.ഇ.ഒ ടി.പി. മുഹമ്മദ്, പ്രിൻസിപ്പൽ മമ്മു മാസ്റ്റർ, ലോക കേരളസഭ അംഗം സുനിൽ മുഹമ്മദ്, ദമ്മാം ഇന്ത്യൻ സ്കൂൾ അസോസിയറ്റ് പ്രിൻസിപ്പൽ തംകീൻ മാജിദ, ഗേൾസ് സ്കൂൾ ഹെഡ്മിസ്ട്രസ് നസീം മാലിക്കി എന്നിവർ സംസാരിച്ചു.
പ്രസിഡൻറ് ലക്ഷ്മണൻ കണ്ടമ്പത്ത്, ലോക കേരളസഭ അംഗവും കേന്ദ്ര കുടുംബവേദി പ്രസിഡൻറുമായ നന്ദിനി മോഹൻ, ലോക കേരളസഭ അംഗം സോഫിയ ഷാജഹാൻ, നവോദയ കേന്ദ്ര ട്രഷറർ കൃഷ്ണകുമാർ ചവറ, കേന്ദ്ര രക്ഷാധികാരികളായ പ്രദീപ് കൊട്ടിയം, ഹനീഫ മൂവാറ്റുപുഴ, സൈനുദ്ദീൻ കൊടുങ്ങല്ലൂർ, കേന്ദ്ര വൈസ് പ്രസിഡൻറ് മോഹനൻ വെള്ളിനേഴി, ജോയൻറ് സെക്രട്ടറിമാരായ ഷമീം നാണത്ത്, നൗഷാദ് അകോലത്ത്, കുടുംബവേദി കേന്ദ്ര ട്രഷറർ രാജേഷ് ആനമങ്ങാട്, കേന്ദ്ര വനിതവേദി കൺവീനർ രശ്മി രാമചന്ദ്രൻ, ബാലവേദി രക്ഷാധികാരി സുരയ്യ ഹമീദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കേന്ദ്ര കുടുംബവേദി ആക്ടിങ് സെക്രട്ടറി ഷാനവാസ് സ്വാഗതവും എക്സിക്യൂട്ടിവ് അംഗം സ്മിത നരസിംഹൻ നന്ദിയും പറഞ്ഞു. 12ാം ക്ലാസ് സയൻസ് വിഭാഗത്തിൽ നൈല ഫാത്തിമ, പ്രീത ശിവാനന്ദം, അംന റഹ്മാൻ, പ്രഞ്ജ്വൽ ശർമ, ഷെഫാലി മോഹപത്ര എന്നിവരാണ് വിജയികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

