നവോദയ അക്കാദമിക് എക്സലൻസ് അവാർഡ് വിതരണം ചെയ്തു
text_fieldsനവോദയ എക്സലൻസ് അവാർഡ് നേടിയ കുട്ടികൾ അതിഥികൾക്കൊപ്പം
ദമ്മാം: മികച്ച വിജയം നേടിയ വിദ്യാർഥികളെ നവോദയ സാംസ്കാരിക വേദി എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ചെയർമാൻ മെഹുൽ ചൗഹൻ ഉദ്ഘാടനം നിർവഹിച്ചു. ബഹ്റൈൻ അൽ നൂർ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ അക്കാദമിക് കൗൺസിലർ ഡോ. ശിവകീർത്തി രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പ്ലസ് ടു സയൻസ് വിഭാഗത്തിൽ സ്നേഹിൽ ചാറ്റർജി, അശ്വിനി അഭിമോൻ (ദമ്മാം ഇന്ത്യൻ സ്കൂൾ), മുഹമ്മദ് ഫവാസ് സക്കീർ (ജുബൈൽ ഇന്ത്യൻ സ്കൂൾ), കോമേഴ്സ് വിഭാഗത്തിൽ കിൻസ ആരിഫ്, എൻ. ഫൈസിയ, ഭൂമി മെഹുൽ കുമാർ കച്ചിയ (ജുബൈൽ ഇന്ത്യൻ സ്കൂൾ), ഹ്യുമാനിറ്റീസ് വിഭാഗത്തിൽ സൈനബ് ബിന്ദ് പർവേസ്, സൈദ ഫാത്തിമ ഷീറാസ്, അറീജ് അബ്ദുൽബാരി ഇസ്മാഈൽ (ദമ്മാം ഇന്ത്യൻ സ്കൂൾ) 10ാം ക്ലാസിൽ തിഷാ അല്ലാ ബാസ് നവാസ് (ഡ്യൂൺസ് സ്കൂൾ, ദഹറാൻ), സാദിയ ഫാത്തിമ സീതി, ഹഫ്സ അബ്ദുൽസലാം (ദമ്മാം ഇന്ത്യൻ സ്കൂൾ) എന്നിവർ അവാർഡിന് അർഹരായി.
പത്താംക്ലാസിൽ മലയാളത്തിന് മുഴുവൻ മാർക്കും നേടിയ കുട്ടികൾക്ക് നൽകുന്ന അവാർഡിന് സാദിയ ഫാത്തിമ സീതി (ജുബൈൽ ഇന്ത്യൻ സ്കൂൾ), ശ്രേയ ഇന്ദു മോഹൻ, നിത നജീബ് പാരി (ദമ്മാം ഇന്ത്യൻ സ്കൂൾ) എന്നിവർ അർഹരായി. പ്രസിഡൻറ് ഹനീഫ മൂവാറ്റുപുഴ അധ്യക്ഷത വഹിച്ചു. അൽമുന സ്കൂൾ വൈസ് പ്രിൻസിപ്പൽ വി. അബ്ദുൽ ഖാദർ, ഡിസ്പാക് പ്രസിഡൻറ് മുജീബ് കളത്തിൽ, ലോകകേരള സഭ അംഗങ്ങളായ നാസ് വക്കം, ആൽബിൻ ജോസഫ്, സുനിൽ മുഹമ്മദ്, നവോദയ ജനറൽ സെക്രട്ടറി രഞ്ജിത്ത് വടകര എന്നിവർ സംസാരിച്ചു.
നവോദയ രക്ഷാധികാരി സമിതി അംഗങ്ങളായ രവി പാട്യം, ലക്ഷ്മണൻ കണ്ടമ്പേത്ത്, കൃഷ്ണകുമാർ ചവറ, റഹീം മടത്തറ, രാജേഷ് ആനമങ്ങാട്, കേന്ദ്ര വൈസ് പ്രസിഡൻറുമാരായ മോഹനൻ വെള്ളിനേഴി, ജയൻ മെഴുവേലി, ജോ. സെക്രട്ടറി നൗഫൽ വെളിയംകോട്, കേന്ദ്ര കുടുംബവേദി പ്രസി.ഷാനവാസ്, സെക്ര. ഷമീം നാണത്ത്, വൈസ് പ്രസി. സുരയ്യ ഹമീദ്, ജോ.സെക്ര. ഷാഹിദ ഷാനവാസ്, വനിതവേദി കൺ. രശ്മി രാമചന്ദ്രൻ, എക്സി. അംഗം സ്മിത നരസിംഹൻ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു.
നവോദയ കേന്ദ്ര വൈസ് പ്രസി. ഒ.പി. സജീഷ്, ശ്രീജിത്ത് അമ്പാൻ, ജോ. ട്രഷറർ മോഹൻദാസ് കുന്നത്ത്, കേന്ദ്ര എക്സി.അംഗങ്ങളായ ഉണ്ണി എങ്ങണ്ടിയൂർ, പി. അനിൽകുമാർ, വിനോദ് ജോസഫ്, കുടുംബവേദി കേന്ദ്ര എക്സി. അംഗങ്ങളായ ഗിരീഷ്, ജ്യോത്സ്ന രഞ്ജിത്ത്, നിഹാസ് കിളിമാനൂർ, രഘുനാഥ് മച്ചിങ്ങൽ, നരസിംഹൻ, സുജാത് സുധീർ, ജെസ്ന ഷമീം, മീനു മോഹൻദാസ്, ബാലവേദി ജോ. കോഓഡിനേറ്റർ ഷേർനാ സുജാത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കേന്ദ്ര ജോ.സെക്രട്ടറി വിദ്യാധരൻ കോയാടൻ സ്വാഗതവും കുടുംബവേദി ട്രഷറർ അനു രാജേഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

