നവോദയ പത്താം വാർഷികവും ഓണവും ആഘോഷിച്ചു
text_fieldsനവോദയ സാംസ്കാരിക വേദി 10-ാം വാർഷിക, ഓണാഘോഷ പരിപാടിയിൽനിന്ന്
ഹാഇൽ: നവോദയ സാംസ്കാരിക വേദിയും ഹബീബ് മെഡിക്കൽ സെന്ററും സംയുക്തമായി ഹാഇലിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം അൽ ഖസീം പ്രവാസി സംഘം ജനറൽ സെക്രട്ടറി ഉണ്ണി കണിയാപുരം ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഹബീബ് മെഡിക്കൽ സെന്റർ എം.ഡി. നിസാം അലി പറക്കോട്, ബഷീർ മാള, ഫൈസൽ ലുലു, അഫ്സൽ കായംകുളം, മനോജ് സീറ്റിഫ്ലവർ, ജസീൽ കുന്നക്കാവ്, ഹർഷാദ് കോഴിക്കോട്, സോമരാജ് ഏലംകുളം, രാജേഷ് കണ്ണൂർ, പ്രശാന്ത് കണ്ണൂർ തുടങ്ങിയവർ പങ്കെടുത്തു. പായസ മത്സരവും വിവിധ കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

