നവോത്ഥാന സദസ് സംഘടിപ്പിച്ചു
text_fieldsറിയാദ്: കേളി കലാസാംസ്കാരിക വേദി നവോത്ഥാന സദസ് സംഘടിപ്പിച്ചു. ക്ഷേത്രപ്രവേശന വിളംബരത്തിെൻറ 82ാം വാർഷികം പ്രമാണിച്ച് കേരളത്തിൽ രണ്ടായിരത്തിലേറെ കേന്ദ്രങ്ങളില്‍ നടന്ന നവോത്ഥാന സദസുകളുടെ തുടര്‍ച്ചയായാണ് റിയാദിലും സംഘടിപ്പിച്ചത്. ദമ്മാം നവോദയ കുടുംബവേദി സെക്രട്ടറി രഞ്ജിത്ത് വടകര ഉദ്ഘാടനം ചെയ്തു. എട്ട‌് ശതാബ‌്ദം മുമ്പ‌് ക്ഷേത്രപ്രവേശനത്തെ എതിർത്ത അതേ ശക്തികൾ ഹിന്ദുത്വരാഷ്ട്രീയത്തിെൻറ കൈ പിടിച്ച‌് സ‌്ത്രീകളുടെ ശബരിമല പ്രവേശനത്തെയും എതിർക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നവോത്ഥാനത്തിെൻറ ശരിയായ തുടർച്ചയെയാണ‌് വര്‍ഗീയ ജാതി ഭ്രാന്തർ തടയാൻ ശ്രമിക്കുന്നത‌്. കേരളത്തിെൻറ നവോത്ഥാനമൂല്യങ്ങൾ തകർക്കാനുള്ള ഏത‌് നീക്കങ്ങളെയും എതിർത്ത‌് തോൽപ്പിക്കുമെന്നുള്ള ഉറച്ച പ്രഖ്യാപനവുമായി നിലകൊള്ളാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. എം. ഫൈസല്‍, കെ.പി.എം സാദിഖ്, ഷാനവാസ്, നൗഷാദ് കോര്‍മത്ത്, ലീന സുരേഷ്, ബിന്ധ്യ മഹേഷ്, കെ.പി സജിത്ത്, മഹേഷ് കോടിയത്ത് എന്നിവര്‍ സംസാരിച്ചു.
കേളി കുടുംബവേദി സെക്രട്ടറി സീബ അനിരുദ്ധന്‍ സ്വാഗതവും പ്രസിഡൻറ് പ്രിയ വിനോദ് നന്ദിയും പറഞ്ഞു. സതീഷ് കുമാര്‍, ബി.പി രാജീവന്‍, ദയാനന്ദന്‍ ഹരിപ്പാട്, ഷൗക്കത്ത് നിലമ്പൂര്‍ എന്നിവര്‍ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.