‘പ്രവാസി പെൻഷൻ 5000 രൂപയാക്കണം’; നവയുഗം സാംസ്കാരികവേദി ദമ്മാം
text_fieldsറിയാസ് (പ്രസി.), സുരേന്ദ്രൻ തയ്യിൽ (സെക്ര.), ഇർഷാദ് (ട്രഷ.)
ദമ്മാം: പ്രവാസി ക്ഷേമനിധി അംഗങ്ങൾക്കുള്ള പെൻഷൻ തുക 5,000 രൂപയാക്കി വർധിപ്പിക്കണമെന്ന് നവയുഗം സാംസ്കാരികവേദി ദമ്മാം മദീനത്തുൽ അമ്മാലൽ യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
റിയാസ് അധ്യക്ഷത വഹിച്ചു. മുതിർന്ന നേതാവ് ഉണ്ണി പൂച്ചെടിയൽ സമ്മേളനം ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ, കേന്ദ്രകമ്മിറ്റി ട്രഷറർ സാജൻ കണിയാപുരം, ഗോപകുമാർ എന്നിവർ സംസാരിച്ചു.
മിനി സ്വാഗതവും സുരേന്ദ്രൻ നന്ദിയും പറഞ്ഞു. യൂനിറ്റ് ഭാരവാഹികളായി അലിയാർ (രക്ഷാധികാരി), റിയാസ് (പ്രസി.), മിനി ജോസഫ് (വൈ. പ്രസി.), സുരേന്ദ്രൻ തയ്യിൽ (സെക്ര.), സുബിൽ സുധികൃപ (ജോ. സെക്ര.), ഇർഷാദ് (ട്രഷ.) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

