ഇഫ്താർ വിരുന്നൊരുക്കി നവയുഗം തുഗ്ബ മേഖലാകമ്മിറ്റി
text_fieldsനവയുഗം തുഗ്ബ മേഖല കമ്മിറ്റി ഇഫ്താർ
ദമ്മാം: നവയുഗം സാംസ്കാരികവേദി തുഗ്ബ മേഖല കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. തുഗ്ബ ബഗ്ലഫ് സനാഇയ്യയിലെ അബു ഹൈദം ഷീഷ ഹാളിൽ നടന്ന സംഗമത്തിൽ സ്ത്രീകളും കുട്ടികളും കുടുംബങ്ങളും ഉൾപ്പെടെ നൂറുകണക്കിന് പ്രവാസികൾ പങ്കെടുത്തു.
നവയുഗം നേതാക്കളായ ദാസൻ രാഘവൻ, സന്തോഷ്, ഷിബുകുമാർ, മഞ്ജു മണിക്കുട്ടൻ, ശരണ്യ ഷിബു, സുറുമി നസീം, നിഷാം, പ്രിജി കൊല്ലം, അനീഷ കലാം, സിറാജ്, അബൂബക്കർ, ഉണ്ണി, പോൾസൺ, നിസാർ കരുനാഗപ്പള്ളി, പ്രതീഷ്, ബിജു വർക്കി, ബിനു കുഞ്ഞു, തമ്പാൻ നടരാജൻ, റഷീദ് കൊല്ലം, അക്ബർ ഷാ, ഹിദായത്തുല്ല, നൈനാർ, രാജൻ, അഷ്റഫ്, നിയാസ്, ഷിജിൽ എന്നിവർ നേതൃത്വം നൽകി.

