സമ്പത്തിന്റെ കോർപറേറ്റ് കേന്ദ്രീകരണം അസമത്വം സൃഷ്ടിക്കുന്നു -സത്യൻ മൊകേരി
text_fieldsനവയുഗം സാംസ്കാരിക വേദി ഏഴാമത് കേന്ദ്രസമ്മേളനം സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യുന്നു
ദമ്മാം: ഇന്ത്യയിലെ പൊതുസമ്പത്തിന്റെ കോർപറേറ്റ് കേന്ദ്രീകരണം രാജ്യത്ത് വൻതോതിൽ സാമ്പത്തിക അസമത്വം സൃഷ്ടിക്കുന്നുവെന്ന് സി.പി.ഐ ദേശീയ കൗൺസിൽ അംഗവും മുൻ എം.എൽ.എയുമായ സത്യൻ മൊകേരി അഭിപ്രായപ്പെട്ടു.നവയുഗം സാംസ്കാരിക വേദി ഏഴാമത് കേന്ദ്രസമ്മേളനം ദമ്മാം റോസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാൽ വില്യാപ്പിള്ളി, പ്രിജി കൊല്ലം, ലത്തിഫ് മൈനാഗപ്പിള്ളി എന്നിവരടങ്ങിയ പ്രസീഡിയം അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. രക്ഷധികാരി ഷാജി മതിലകം നവയുഗം കാമ്പയിനുകൾ വിശദീകരിച്ചു.
ഉണ്ണി മാധവം രക്തസാക്ഷി പ്രമേയവും ബിജു വർക്കി അനുശോചന പ്രമേയവും അവതരിപ്പിച്ചു. നവയുഗം കലാവേദി ഗായകസംഘം നവയുഗം അവതരണഗാനം ആലപിച്ചു. കൺവീനർ അരുൺ ചാത്തന്നൂരും ജോസ് കടമ്പനാട്, ഹുസൈൻ നിലമേൽ എന്നിവർ അംഗങ്ങളായ പ്രമേയ കമ്മിറ്റിയും മഞ്ജു അശോക് കൺവീനറും മീനു അരുൺ, അഞ്ജുന ഫെബിൻ, സുദീഷ് കുമാർ എന്നിവർ അംഗങ്ങളായ മിനുട്സ് കമ്മിറ്റിയും സജീഷ് പാട്ടാഴി കൺവീനറും നന്ദകുമാർ, മുരളി പാലേരി എന്നിവർ അംഗങ്ങളായ ക്രഡൻഷ്യൽ കമ്മിറ്റിയും സമ്മേളനത്തിലെ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തു.പൊതുചർച്ചയിൽ വിവിധ മേഖലകളെ പ്രതിനിധീകരിച്ചു സജി അച്യുതൻ, ശ്രീകുമാർ വെള്ളല്ലൂർ, മനോജ്, ഹുസൈൻ നിലമേൽ, മുരളി പാലേരി, എബിൻ ബേബി, റബീഷ്, ഹാനി ജമാൽ, മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുത്തു.
സാജൻ കണിയാപുരം, ദാസൻ രാഘവൻ, ഷിബു കുമാർ, ശരണ്യ ഷിബു എന്നിവരുൾപ്പെട്ട സ്റ്റിയറിങ് കമ്മിറ്റി സമ്മേളന നടപടികൾ നിയന്ത്രിച്ചു. സ്വാഗതസംഘം ചെയർമാൻ ഗോപകുമാർ സ്വാഗതവും കൺവീനർ ബിനുകുഞ്ഞു നന്ദിയും പറഞ്ഞു. 45 അംഗങ്ങൾ അടങ്ങുന്ന പുതിയ കേന്ദ്ര കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

