Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​വ​യു​ഗം സ​ഫി​യ...

ന​വ​യു​ഗം സ​ഫി​യ അ​ജി​ത്ത് മെ​മ്മോ​റി​യ​ൽ വോ​ളി​ബാ​ൾ ടൂ​ർ​ണ​മെൻറി​ന്​ തു​ട​ക്കം

text_fields
bookmark_border
volleyball tournament
cancel

ദ​മ്മാം: അ​ർ​ബു​ദ​ബാ​ധി​ത​യാ​യി മ​രി​ച്ച ന​വ​യു​ഗം സാം​സ്ക്കാ​രി​ക​വേ​ദി മു​ൻ വൈ​സ് പ്ര​സി​ഡ​ൻ​റും പ്ര​മു​ഖ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​യു​മാ​യി​രു​ന്ന സ​ഫി​യ അ​ജി​ത്തി​​ന്റെ സ്മ​ര​ണ​ക്കാ​യി ന​വ​യു​ഗം കാ​യി​ക​വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന സ​ഫി​യ അ​ജി​ത്ത് മെ​മ്മോ​റി​യ​ൽ വോ​ളി​ബാ​ൾ ടൂ​ർ​ണ​മെൻറി​​ന്റെ അ​ഞ്ചാം പ​തി​പ്പി​ന് ദ​മ്മാ​മി​ൽ തു​ട​ക്കം.

ദ​മ്മാം അ​ൽ​സു​ഹൈ​മി ഫ്ലൈ​ഡ് ലി​റ്റ് (കാ​സ്ക്) ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന ടൂ​ർ​ണ​മെൻറി​​ന്റെ ഉ​ദ്ഘാ​ട​നം കേ​ന്ദ്ര​ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ പ്രി​ജി കൊ​ല്ലം നി​ർ​വ​ഹി​ച്ചു. ന​വ​യു​ഗം കാ​യി​ക​വേ​ദി സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ച​ങ്ങോ​ലി​ക്ക​ൽ ച​ട​ങ്ങി​ന് സ്വാ​ഗ​തം പ​റ​ഞ്ഞു.

കേ​ന്ദ്ര​നേ​താ​ക്ക​ളാ​യ എം.​എ. വാ​ഹി​ദ് കാ​ര്യ​റ, സാ​ജ​ൻ ക​ണി​യാ​പു​രം, നി​സാം കൊ​ല്ലം, ദാ​സ​ൻ രാ​ഘ​വ​ൻ, ഗോ​പ​കു​മാ​ർ, ബി​നു കു​ഞ്ഞു, നാ​സ​ർ ക​ട​വി​ൽ, ര​വി ആ​ന്ത്രോ​ട്, ത​മ്പാ​ൻ ന​ട​രാ​ജ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബെ​ൻ​സി മോ​ഹ​ൻ, ശ​ര​ണ്യ ഷി​ബു, റി​യാ​സ്, മ​ഞ്ജു അ​ശോ​ക്, വ​ർ​ഗീ​സ്, ജാ​ബി​ർ, ആ​മി​ന റി​യാ​സ്, ഹ​രി​കു​മാ​ർ, സ​ഹീ​ർ​ഷാ, സാ​ജി അ​ച്യു​ത​ൻ, റ​ഷീ​ദ് പു​ന​ലൂ​ർ, സൗ​മ്യ ഹ​രി​കു​മാ​ർ എ​ന്നി​വ​ർ വി​വി​ധ ടീം ​അം​ഗ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ട്ടു.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ വോ​ളി ക്ലാ​ബ്​ എ ​ടീം ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ട്​ സെ​റ്റു​ക​ൾ​ക്ക് ന​വോ​ദ​യ ജു​ബൈ​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ സി​ഗ്‌​മ ജു​ബൈ​ൽ ടീം ​ഒ​ന്നി​നെ​തി​രെ ര​ണ്ട്​ സെ​റ്റു​ക​ൾ​ക്ക് ഇ​ന്ത്യ​ൻ വോ​ളി ക്ല​ബ് ബി ​ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

മൂ​ന്നാം മ​ത്സ​ര​ത്തി​ൽ സ്​​റ്റാ​ർ​സ് റി​യാ​ദ് ടീം ​ഒ​ന്നി​നെ​തി​രെ ര​ണ്ടു സെ​റ്റു​ക​ൾ​ക്ക് ആം​പ്ലി​റ്റ്യൂ​ഡ് ജു​ബൈ​ൽ ടീ​മി​നെ തോ​ൽ​പി​ച്ചു. നാ​ലാം മ​ത്സ​ര​ത്തി​ൽ കെ.​എ.​എ​സ്.​സി ദ​മ്മാം ടീം ​ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ട്​ സെ​റ്റു​ക​ൾ​ക്ക് സ്​​റ്റാ​ഴ്​​സ് റി​യാ​ദ് വോ​ളി ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

അ​ഹ​മ്മ​ദ്, സു​രേ​ഷ് എ​ന്നി​വ​ർ മു​ഖ്യ റ​ഫ​റി​മാ​രും ഇ​ർ​ഷാ​ദ്, അ​രു​ൺ എ​ന്നി​വ​ർ ലൈ​ൻ റ​ഫ​റി​മാ​രു​മാ​യി മ​ത്സ​രം നി​യ​ന്ത്രി​ച്ചു. സ​നൂ​ർ കൊ​ദ​റി​യ, ന​ന്ദ​ൻ, എ​ബി, ബി​നോ​യ്, ശ്രീ​ലാ​ൽ, ര​വി ആ​ന്ത്രോ​ട്, ജോ​ജി രാ​ജ​ൻ എ​ന്നി​വ​ർ മ​ത്സ​ര​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Volleyball TournamentSaudi Arabia News
News Summary - Navayugam Safiya Ajith Memorial Volleyball Tournament Begins
Next Story