ദമ്മാം: നവയുഗം സാംസ്ക്കാരിക-കായികവേദി സംഘടിപ്പിക്കുന്ന രണ്ടാമത് സഫിയ അജിത് സ്മാരക ക്രിക്കറ്റ് ടൂർണമെൻറ് ഫെബ്രുവരി നാലിന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരേതയായ നവയുഗം കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡൻറും ജീവകാരുണ്യ പ്രവർത്തകയുമായിരുന്ന സഫിയ അജിത്തിെൻറ ഓർമക്കായി നടത്തുന്ന ക്രിക്കറ്റ് ടൂർണമെൻറ്, ഇത്തവണ ഖോബാർ അസീസിയ സബ്സ ഗ്രൗണ്ടിൽ നടക്കും. എട്ട് ഓവർ മത്സരങ്ങളാണ് ടൂർണമെന്റിൽ ഉണ്ടാകുക.
ടൂർണമെൻറ് വിജയികൾക്ക് കാഷ് പ്രൈസായി 3,333 റിയാലും ട്രോഫിയുമാണ് സമ്മാനം. റണ്ണർഅപ്പ് ടീമിന് കാഷ് പ്രൈസായി 1,777 റിയാലും ട്രോഫിയും സമ്മാനിക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ ജനുവരി 10ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. മത്സരത്തിൽ രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും സന്തോഷ് (0559899670), രചിൻ ചന്ദ്രൻ (0501973410), രാജ് കുമാർ (0568057392) എന്നിവരെ ബന്ധപ്പെടണമെന്ന് നവയുഗം കായികവേദി പ്രസിഡൻറ് തമ്പാൻ നടരാജനും സെക്രട്ടറി പ്രിജി കൊല്ലവും അറിയിച്ചു.