Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നവയുഗം സഫിയ അജിത്ത് അനുസ്മരണം സംഘടിപ്പിച്ചു

text_fields
bookmark_border
നവയുഗം സഫിയ അജിത്ത് അനുസ്മരണം സംഘടിപ്പിച്ചു
cancel
camera_alt

അബ്​ദുൽലത്തീഫ് മൈനാഗപ്പള്ളി സഫിയ അജിത്ത് അനുസ്മരണ പ്രഭാഷണം നടത്തുന്നു

ദമ്മാം: കാൻസർ കാരണം 2015 ജനുവരി 26 ന് മരിച്ച നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്‍റും സൗദിയിലെ പ്രമുഖ ജീവകാരുണ്യപ്രവർത്തകയുമായ സഫിയ അജിത്തിന്‍റെ ഏഴാം ചരമവാർഷികത്തിൽ നവയുഗം അൽഅഹ്​സ്സ ഷുഖൈഖ് യൂനിറ്റ്​ അനുസ്മരണയോഗം സംഘടിപ്പിച്ചു. യൂനിറ്റ്​ ഓഫിസ്‌ ഹാളിൽ നടന്ന യോഗത്തിൽ കേന്ദ്രകമ്മിറ്റി അംഗവും ജീവകാരുണ്യപ്രവർത്തകനുമായ സിയാദ് പള്ളിമുക്ക് അധ്യക്ഷത വഹിച്ചു. ജീവകാരുണ്യവിഭാഗം കൺവീനറും കേന്ദ്രകമ്മിറ്റി അംഗവുമായ അബ്​ദുൽലത്തീഫ് മൈനാഗപ്പള്ളി യോഗം ഉദ്​ഘാടനം ചെയ്തു. മേഖല പ്രസിഡന്‍റ്​ ഉണ്ണി മാധവം, യൂനിറ്റ് ട്രഷറർ ഷിബു താഹിർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. മേഖല ഭാരവാഹികളായ ഹക്കിം സ്വാഗതവും സിയാമുദ്ദീൻ നന്ദിയും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Navayugam Safia Ajith organized the memorial
Next Story