ദമ്മാമിൽ നവയുഗം വായനവേദിയുടെ ‘അക്ഷരസദസ്സ്’
text_fieldsനവയുഗം അക്ഷര സദസ്സിൽ അഖിൽ രാജ് തകഴിയുടെ രണ്ടിടങ്ങഴി അവതരിപ്പിക്കുന്നു
ദമ്മാം: നവയുഗം സാംസ്കാരികവേദി വായനവേദിയുടെ പ്രതിമാസ പുസ്തകചർച്ചയായ ‘അക്ഷരസദസ്സ്’ ദമ്മാമിൽ അരങ്ങേറി. ലൈബ്രറി ഹാളിൽ നടന്ന പരിപാടിയിൽ വായനവേദി പ്രസിഡന്റ് ശ്രീകുമാർ വെള്ളല്ലൂർ അധ്യക്ഷത വഹിച്ചു. വായനവേദി സെക്രട്ടറി ബിനു കുഞ്ഞ് റിപ്പോർട്ട് അവതരിപ്പിച്ചു.
ഉണ്ണി പൂച്ചെടിയിൽ ‘അക്ഷരസദസ്സ്’ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായിരുന്ന വെളിയം ഭാർഗവനെ അനുസ്മരിച്ച് അദ്ദേഹം പ്രഭാഷണവും നടത്തി. വായനവേദി അംഗങ്ങളായ സജീഷ് പട്ടാഴി, അരുൺ വിജയൻ, അഖിൽ രാജ് എന്നിവർ യഥാക്രമം കാക്കനാടെൻറ കാലപ്പഴക്കം, എം. ടി. വാസുദേവൻ നായരുടെ മഞ്ഞ്, തകഴിയുടെ രണ്ടിടങ്ങഴി എന്നീ പുസ്തകങ്ങൾ അവതരിപ്പിച്ചു. അടുത്ത ‘അക്ഷരസദസ്സ്’ പുസ്തകചർച്ച ഒക്ടോബർ 15ന് വ്യാഴാഴ്ച നടത്താൻ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

