നവയുഗം കുടുംബവേദി പുതുവർഷ കുടുംബസംഗമം
text_fieldsനവയുഗം കുടുംബവേദി പുതുവർഷ കുടുംബസംഗമം
അൽഖോബാർ: നവയുഗം സാംസ്കാരികവേദി കുടുംബവേദി കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതുവർഷാഘോഷങ്ങളുടെ ഭാഗമായി കുടുംബസംഗമം സംഘടിപ്പിച്ചു. തുഖ്ബയിലെ വില്ലയിൽ നടന്ന പരിപാടിയിൽ ഒട്ടേറെ പ്രവാസി കുടുംബങ്ങൾ പങ്കെടുത്തു. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ മത്സരങ്ങൾ, കലാപരിപാടികൾ, പുതുവർഷ ആഘോഷ പരിപാടികൾ എന്നിവ അരങ്ങേറി. സാന്ദ്ര മാത്യു അവതാരകയായി.
പുതുവർഷ കേക്ക് പങ്കുവെച്ചാണ് പരിപാടികൾ സമാപിച്ചത്. നവയുഗം ഭാരവാഹികളായ ഷാജി മതിലകം, ശരണ്യ ഷിബു, ഷഫീഖ്, അനീഷ കലാം, മഞ്ജു അശോക്, മീനു അരുൺ, സുറുമി നസിം, ഷിബുകുമാർ, ഷീബ സാജൻ, അബ്ദുൽ കലാം, നായിഫ്, റിയാസ്, എം.ജി. ആരതി, ലാലു ദിവാകരൻ, അമീന റിയാസ്, സാജൻ ജേക്കബ് എന്നിവർ കുടുംബസംഗമം പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

