ഇ.എം. കബീറിനെ നവയുഗം ആദരിച്ചു
text_fieldsഇ.എം. കബീറിന് നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി ഉപഹാരം സമ്മാനിക്കുന്നു
ദമ്മാം: ദീർഘകാലത്തെ പ്രവാസം മതിയാക്കി മടങ്ങുന്ന കിഴക്കൻ പ്രവിശ്യയിലെ മുതിർന്ന സാമൂഹികപ്രവർത്തകനും നവോദയ രക്ഷാധികാരിയുമായ ഇ.എം. കബീറിന് നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. ദാർ അൽസിഹ ഹാളിൽ നടന്ന ചടങ്ങിൽ നവയുഗം സാംസ്കാരിക വേദിയുടെ സ്നേഹോപഹാരം നവയുഗം കേന്ദ്രകമ്മിറ്റി ഭാരവാഹികളായ എം.എ. വാഹിദ് കാര്യറ, ഷാജി മതിലകം, ജമാൽ വല്യപ്പിള്ളി, സാജൻ കണിയാപുരം എന്നിവർ ചേർന്നു ഇ.എം. കബീറിന് സമ്മാനിച്ചു. നവോദയ സാംസ്കാരികവേദി സ്ഥാപകനേതാവും 2018ലെ നവയുഗം എ.ബി. ബർദാൻ സ്മാരക അവാർഡ് ജേതാവുമായ ഇ.എം. കബീർ, സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമാണ്.

