നവയുഗം ദല്ല മേഖല ഇഫ്താർ സംഗമം ശ്രദ്ധേയമായി
text_fieldsനവയുഗം ദല്ല കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ
ദമ്മാം: നവയുഗം സാംസ്ക്കാരികവേദി ദമ്മാം ദല്ല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം പ്രവാസലോകത്തെ സാഹോദര്യത്തിന്റെയും മതേതരത്വത്തിന്റെയും നേർകാഴ്ചയായി.
ദമ്മാം കൊദറിയയിലെ കൂൾഗേറ്റ് കമ്പനി ഹാളിൽ നടന്ന സംഗമത്തിൽ ദല്ല മേഖലയിലെ നൂറുകണക്കിന് പ്രവാസി തൊഴിലാളികളും കുടുംബങ്ങളും പങ്കെടുത്തു. നവയുഗം കേന്ദ്രകമ്മിറ്റി ഭാരവാഹികളായ എം.എ.വാഹിദ്, ജമാൽ വില്യാപ്പള്ളി, ദാസൻ രാഘവൻ, മഞ്ജു മണിക്കുട്ടൻ, ഗോപകുമാർ, തമ്പാൻ നടരാജൻ, സാജൻ കണിയാപുരം, ഷിബുകുമാർ, ശരണ്യ എന്നിവരും ദമ്മാമിലെ സാമൂഹിക സാംസ്ക്കാരിക മേഖലയിലെ പ്രമുഖരും ഇഫ്താറിൽ സന്നിഹിതരായിരുന്നു. നവയുഗം ദല്ല മേഖല ഭാരവാഹികളായ നിസ്സാം കൊല്ലം, നന്ദകുമാർ, ഷാഫുദ്ദീൻ, വർഗ്ഗീസ്, ശ്രീകുമാർ കായംകുളം, ജയേഷ്, റഷീദ് പുനലൂർ, രാജൻ കായംകുളം, ജിൻസൺ, അനസ്, സൈഫുദ്ദീൻ എന്നിവർ ഇഫ്താർ വിരുന്നിന് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

