പ്രവാസി ക്ഷേമനിധിയുടെ പ്രായപരിധി പുനഃപരിശോധിക്കണം -നവയുഗം
text_fieldsനവയുഗം ദല്ല സിഗ്നൽ യൂനിറ്റ് ഭാരവാഹികൾ
ദമ്മാം: പ്രവാസി ക്ഷേമനിധിയിൽ ചേരാനുള്ള പ്രായപരിധി വർധിപ്പിക്കണമെന്ന് നവയുഗം സാംസ്കാരിക വേദി ദല്ല സിഗ്നൽ യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ദല്ല സിഗ്നൽ കൊദറിയ ഹാളിൽ നന്ദകുമാറിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം നവയുഗം ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ ഉദ്ഘാടനം ചെയ്തു.
നൗഫൽ രക്തസാക്ഷി പ്രമേയവും പുഷ്പൻ അനുശോചന പ്രമേയവും രാജൻ കായംകുളം പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. നവയുഗം കേന്ദ്ര കമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, ദല്ല മേഖല സെക്രട്ടറി നിസ്സാം കൊല്ലം എന്നിവർ സംസാരിച്ചു. അനിൽ സ്വാഗതവും വിജയൻ ഭാസി നന്ദിയും പറഞ്ഞു. നവയുഗം ദല്ല സിഗ്നൽ യൂനിറ്റ് ഭാരവാഹികളായി അബ്ദുൽ അസീസ് മണ്ണാർക്കാട് (രക്ഷാധികാരി), വിജയൻ ഭാസി (പ്രസിഡൻറ്), നൗഫൽ കണ്ണനല്ലൂർ, ജോബി ജോസഫ് (വൈസ് പ്രസി.), രാജൻ കായംകുളം (സെക്രട്ടറി), സതീശൻ കോട്ടയം, അനിൽ (ജോ. സെക്ര.), പുഷ്പൻ (ട്രഷ.) എന്നിവരെ തെരെഞ്ഞെടുത്തു. വർഗ്ഗീസ് ,സിലിൽ, റഷീദ്, ജയേഷ് മോഹൻ, ജയൻ എന്നിവർ നേതൃത്വം നൽകി.

