അൽ അഹ്സയിൽ നവയുഗം ‘ശിശിരനിലാവ്’ അരങ്ങേറി
text_fieldsഅൽ അഹ്സയിൽ നവയുഗം ‘ശിശിരനിലാവ്’ പരിപാടിയിൽ ഷിബു താഹിർ എം.ടി അനുസ്മരണ പ്രമേയം അവതരിപ്പിക്കുന്നു
അൽ അഹ്സ: സൗദി അറേബ്യയുടെ പ്രവാസലോകത്തെ ക്രിസ്മസ്-പുതുവർഷ ആഘോഷങ്ങളുടെ തുടർച്ചയായി നവയുഗം സാംസ്കാരികവേദി അൽ അഹ്സ മേഖല കമ്മിറ്റി ‘ശിശിരനിലാവ്’ സംഘടിപ്പിച്ചു. അവിസ്മരണീയ മനോഹര സായാഹ്നമായി അൽ അഹ്സ ഷുഖേഖ് ഓഡിറ്റോറിയത്തിൽ അരങ്ങേറി. മൺമറഞ്ഞ മലയാളത്തിന്റെ സ്വന്തം എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരെ അനുസ്മരിച്ച സാംസ്കാരിക സമ്മേളനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്.
നവയുഗം അൽ അഹ്സ മേഖല രക്ഷാധികാരി സുശീൽ കുമാർ അധ്യക്ഷത വഹിച്ചു. ഷിബു താഹിർ എം.ടി അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, ദമ്മാം മേഖല സെക്രട്ടറി ഗോപകുമാർ, ജയപ്രസാദ് (നവോദയ), ഹർഷാദ് (ഒ.ഐ.സി.സി), നെസ്റ്റോ മാനേജർ അൻസാരി എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി. അൽ അഹ്സ മേഖല സെക്രട്ടറി ഉണ്ണി മാധവം സ്വാഗതവും ഷുഖൈഖ് യൂനിറ്റ് സെക്രട്ടറി ബക്കർ നന്ദിയും പറഞ്ഞു.
തുടർന്ന് അരങ്ങേറിയ കലാസന്ധ്യയിൽ സുറുമി നസീം, ഷാജി മതിലകം എന്നിവർ അവതാരകരായി. സൗദി കിഴക്കൻ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിൽനിന്നും വന്ന നൂറോളം പ്രവാസി കലാകാരന്മാർ മികവുറ്റ വിവിധ പ്രകടനങ്ങൾ കാഴ്ചവെച്ചു.
സംഗീത ടീച്ചറുടെ നേതൃത്വത്തിലുള്ള നവയുഗം ഗായകസംഘം ഉൾപ്പെടെ അനവധി ഗായകർ അവതരിപ്പിച്ച സംഗീത പരിപാടി, ഒട്ടേറെ നർത്തകർ ഒറ്റക്കും സംഘമായും നടത്തിയ സിനിമാറ്റിക്, സെമി ക്ലാസിക്കൽ നൃത്തങ്ങൾ, ക്രിസ്മസ് സാന്താ വേഷപ്രകടനം, നവയുഗം ബാലവേദി കുട്ടികൾ അവതരിപ്പിച്ച നൃത്താവതരണം തുടങ്ങിയവ ശിശിര നിലാവിനെ അൽ അഹ്സയുടെ ആഘോഷ രാവാക്കി മാറ്റി.
മത്സരവിജയികൾക്കും കലാപരിപാടികൾ അവതരിപ്പിച്ചവർക്കും നവയുഗം നേതാക്കളായ ലത്തീഫ് മൈനാഗപ്പള്ളി, വേലൂ രാജൻ, നാസർ കൊല്ലം, സിയാദ് പള്ളിമുക്ക്, ജലീൽ കല്ലമ്പലം, ഷിബു താഹിർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
കേന്ദ്രകമ്മിറ്റി ആക്ടിങ് സെക്രട്ടറി അരുൺ ചാത്തന്നൂർ, ട്രഷറർ സാജൻ കണിയാപുരം, കേന്ദ്രനേതാക്കളായ നിസ്സാം കൊല്ലം, ഗോപകുമാർ, ബിജു വർക്കി, തമ്പാൻ നടരാജൻ, സന്തോഷ്, ശരണ്യ ഷിബു, മഞ്ജു അശോക്, റിയാസ്, സാജി അച്യുതൻ, ഇബ്രാഹിം, മീനു അരുൺ, ആമിന റിയാസ്, ആതിര, ബക്കർ, അൻവർ, സനോജ്, താഹിർ കുളപ്പുള്ളി, സുബൈർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

