Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightശ​ഫീ​ഖ്​...

ശ​ഫീ​ഖ്​ കു​രീ​പ്പു​ഴ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ന​വ​യു​ഗം അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
ശ​ഫീ​ഖ്​ കു​രീ​പ്പു​ഴ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ന​വ​യു​ഗം അ​നു​ശോ​ചി​ച്ചു
cancel
camera_alt

ശ​ഫീ​ഖ് 

ദ​മ്മാം: ന​വ​യു​ഗം സാം​സ്​​കാ​രി​ക​വേ​ദി അ​ൽ​അ​മാ​മ്ര യൂ​നി​റ്റ് ഭാ​ര​വാ​ഹി ശ​ഫീ​ഖ് കു​രീ​പ്പു​ഴ​യു​ടെ നി​ര്യാ​ണ​ത്തി​ൽ കേ​ന്ദ്ര ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. നാ​ട്ടി​ൽ അ​വ​ധി​ക്കു​പോ​യ അ​ദ്ദേ​ഹം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച​ത്. കൊ​ല്ലം കു​രീ​പ്പു​ഴ ത​ര​യി​ൽ ഫി​ർ​ദൗ​സ്​ മ​ൻ​സി​ലി​ൽ ശ​ഫീ​ഖ് (55) ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ പ്ര​വാ​സി​യാ​യി​രു​ന്നു.

10 വ​ർ​ഷ​മാ​യി ന​വ​യു​ഗം അ​മാ​മ്ര യൂ​നി​റ്റ് അം​ഗ​മാ​യ അ​ദ്ദേ​ഹം, ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് അ​വ​ധി​ക്ക്​ നാ​ട്ടി​ൽ പോ​യ​ത്. തി​രി​കെ വ​രാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ​ക്കി​ട​യി​ലാ​ണ് കോ​വി​ഡ് പി​ടി​പെ​ട്ട​ത്. ശ്വാ​സ​ത​ട​സ്സം നേ​രി​ട്ട് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും രോ​ഗം മൂ​ർ​ച്ഛി​ച്ചു മ​രി​ച്ചു. നൂ​ർ​ജ​ഹാ​നാ​ണ് ശ​ഫീ​ഖി​‍െൻറ ഭാ​ര്യ. മ​ക്ക​ൾ: ഫി​ർ​ദൗ​സ്‌, ജ​ന്ന​ത്ത്, ഫ​വാ​സ്. മ​രു​മ​ക്ക​ൾ: ശി​ഹാ​ബു​ദ്ദീ​ൻ, ഫാ​ത്തി​മ.

ഊ​ഷ്‌​മ​ള പെ​രു​മാ​റ്റ​ത്തി​ലൂ​ടെ ഒ​ട്ടേ​റെ സൗ​ഹൃ​ദം സൃ​ഷ്​​ടി​ച്ച ശ​ഫീ​ഖി​‍െൻറ നി​ര്യാ​ണം ന​വ​യു​ഗ​ത്തി​ന് വ​ലി​യ ന​ഷ്​​ട​മാ​ണെ​ന്ന്​ ന​വ​യു​ഗം അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. കു​ടും​ബ​ത്തി​‍െൻറ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു ചേ​രു​ന്ന​താ​യി ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ബെ​ൻ​സി മോ​ഹ​നും ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ദാ​സ​ൻ രാ​ഘ​വ​നും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shafeeq
News Summary - Navayugam Condolences death of shafeeq
Next Story