നാട്ടിലേക്ക് മടങ്ങുന്ന സുരേന്ദ്രന് നവയുഗം യാത്രയയപ്പ് നൽകി
text_fieldsനാട്ടിലേക്ക് മടങ്ങുന്ന സുരേന്ദ്രന് നവയുഗം സാംസ്കാരികവേദിയുടെ ഉപഹാരം ജനറൽ സെക്രട്ടറി എം.എ. അബ്ദുൽ വാഹിദ് കാര്യറ കൈമാറുന്നു
അൽ ഖോബാർ: ദീർഘകാലത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി അംഗവും വായനവേദി ലൈബ്രറേറിയനുമായ സുരേന്ദ്രന് നവയുഗം കേന്ദ്രകമ്മിറ്റിയും വായനവേദിയും ചേർന്ന് യാത്രയയപ്പ് നൽകി.
അൽ ഖോബാറിലെ അപ്സര ഹാളിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ കേന്ദ്രകമ്മിറ്റിയുടെ ഉപഹാരം ജനറൽ സെക്രട്ടറി എം.എ. വാഹിദ്, സുരേന്ദ്രന് കൈമാറി. വായനവേദിയുടെ ഉപഹാരം സെക്രട്ടറി ബിനുകുഞ്ഞു കൈമാറി.
ചടങ്ങിൽ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. ഷാജി മതിലകം, അരുൺ ചാത്തന്നൂർ, നിസ്സാം കൊല്ലം, ഗോപകുമാർ, ഷിബുകുമാർ, തമ്പാൻ നടരാജൻ, സംഗീത സന്തോഷ്, മഞ്ജു അശോക്, ഷീബ സാജൻ, ശരണ്യ ഷിബു, സാബു, സാജി അച്യുതൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

