നാട്ടിലേക്ക് മടങ്ങുന്ന സുരേന്ദ്രന് നവയുഗം യാത്രയയപ്പ് നൽകി
text_fieldsനാട്ടിലേക്ക് മടങ്ങുന്ന നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി അംഗം സുരേന്ദ്രന് കേന്ദ്രകമ്മിറ്റി ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ ഉപഹാരം കൈമാറുന്നു
അൽ ഖോബാർ: ദീർഘകാല പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി അംഗവും വായനവേദി ലൈബ്രറേറിയനുമായ സുരേന്ദ്രന് കേന്ദ്രകമ്മിറ്റിയും വായനവേദിയും സംയുക്തമായി യാത്രയയപ്പ് നൽകി. അൽ ഖോബാറിലെ അപ്സര ഹാളിൽ വെച്ച് നടന്ന യാത്രയയപ്പ് ചടങ്ങിൽ നവയുഗം കേന്ദ്രകമ്മിറ്റി ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ സുരേന്ദ്രന് കേന്ദ്രകമ്മിറ്റിയുടെ ഉപഹാരം കൈമാറി. വായനവേദിയുടെ ഉപഹാരം സെക്രട്ടറി ബിനുകുഞ്ഞു സമർപ്പിച്ചു. ചടങ്ങിൽ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. നവയുഗം നേതാക്കളായ ഷാജി മതിലകം, അരുൺ ചാത്തന്നൂർ, നിസ്സാം കൊല്ലം, ഗോപകുമാർ, ഷിബുകുമാർ, തമ്പാൻ നടരാജൻ, സംഗീത സന്തോഷ്, മഞ്ജു അശോക്, ഷീബാ സാജൻ, ശരണ്യഷിബു, സാബു, സാജി അച്യുതൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

